May 17, 2024

പ്രളയ ദുരിതാശ്വസത്തിന് മീനങ്ങാടി മലബാര്‍ ഭദ്രാസനത്തിന്റെ കൈതാങ്ങ്.

0
Kaithang.jpg
കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രളയ ദുരിതാശ്വസത്തിന് മീനങ്ങാടി മലബാര്‍ ഭദ്രാസനത്തിന്റെ കൈതാങ്ങ്.
കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍ ഈ വര്‍ഷവും നടത്തുന്ന പ്രളയ ദുരിതാശ്വത്തിന് കൈതാങ്ങായി യാക്കോബായ സഭയുടെ മലബാര്‍ ഭദ്രാസനത്തിന്റെ കൈതാങ്ങ്.ആദ്യഘട്ടമായി കാലവര്‍ഷക്കെടുതിയില്‍ വന്‍ നാശ നഷ്ടം സംഭവിച്ച കൊയിലേരി പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കുളള നോട്ടുബുക്കുകള്‍ കോറോം സെന്റ് മേരീസ് പളളിയില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളികര്‍പ്പോസ് തിരുമേനിയില്‍ നിന്ന് വായനശാല പ്രതിനിധികള്‍ സ്വീകരിച്ചു. എല്‍ദോ പാട്ടുപാളയുടെ നേതൃത്വത്തിലാണ് മലബാര്‍ ഭദ്രസനം കൊയിലേരി ഉദയ വായനശാലയെ തെരഞ്ഞെടുത്തത്.  ലാജിജോണ്‍ പടിയറ, വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുള അശോകന്‍, രേഖ മധു, ലില്ലി യാക്കോബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സെപ്തംബര്‍ 13ന് സൗജന്യമായി നോട്ട് ബുക്കുകളും, അര്‍ഹരായവര്‍ക്കുളള ടാര്‍പായകളും ആദ്യഘട്ടമായി പ്രദേശത്തെ പ്രളയ ബാധിതര്‍ക്ക് വായനശാല നല്‍കും. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പ്രളയാനന്തര കൈതാങ്ങ് പദ്ധതിക്ക് വായനശാല രൂപം നല്‍കും. ഇതിനായി സുമനസ്സുകളായ സന്നദ്ധ സംഘടനകളുടെ സഹായം ആവശ്യപ്പെടും. കൊയിലേരിയിലും പരിസര പ്രദേശങ്ങളിലും വന്‍ നാശ നഷ്ടമാണ് ഈ വര്‍ഷത്തെ പ്രളയം മൂലം ഉണ്ടായത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *