May 17, 2024

ലോക ക്യാന്‍സര്‍ ദിനത്തിൽ കോളനി സന്ദര്‍ശനവും ബോധവല്‍ക്കരണവുമായി പാലിയേറ്റീവ് പ്രവര്‍ത്തകര്‍

0
Img 20200204 Wa0087.jpg
കാവുംമന്ദം: ലോക ക്യാന്‍സര്‍ ദിനത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി. മനക്കരുത്ത് കൊണ്ട് ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച് ക്യാന്‍സറിനെതിരെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശാന്തി അനില്‍ ക്ലാസെടുത്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി, പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം ശിവാനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അമിതമായ പുകയില ഉപയോഗം കാരണമായി ആദിവാസികള്‍ക്കിടയില്‍ വായിലെ ക്യാന്‍സര്‍ രോഗം വ്യാപകമാവുകയാണ്. രോഗം വന്ന് ചികിത്സിക്കുന്നതിന് പകരം ഈ മാരക രോഗം വരാതെ പ്രതിരോധിക്കുകയാണ് വേണ്ടത്. വയനാട് ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. കിടപ്പ് രോഗികളിലും വലിയൊരു വിഭാഗം ക്യാന്‍സര്‍ രോഗികളാണ്. ഈ പ്രാധാന്യങ്ങള്‍ കണക്കിലെടുത്താണ് പാലിയേറ്റീവ് സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *