May 18, 2024

ജോർജ് കുഴിവേലി: അസ്തമിച്ചത് “എടവകയുടെ വിപ്ലവ നക്ഷത്രം “

0
Fb Img 1581741622761.jpg
സി.വി. ഷിബു.

കൽപ്പറ്റ: എട്ട് പതിറ്റാണ്ടോളം  എടവകയുടെ സാമൂഹ്യ – രാഷ്ട്രീയ  രംഗത്തും  സാംസ്കാരിക  മേഖലയിലും തന്റേതായ വ്യക്തതി മുദ്ര പതിപ്പിച്ചാണ്  
സോഷ്യലിസ്റ്റും ജനതാദൾ മുൻ ജില്ലാ നേതാവുമായിരുന്ന  ജോർജ് കുഴിവേലി(99) വിടവാങ്ങിയത് . വ്യത്യസ്തമായ നിലപാടുകളിലൂടെയും സമീപനങ്ങളിലൂടെയും   ഇടപെലുകളിലൂെടെയും  
സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന്  അണുവിട വ്യതിചലിക്കാതെ ജീവിതം നയിച്ച എടവകയുടെ സ്വന്തം വിപ്ലവ നക്ഷത്രം. .  മതപരവും ജാതീയവും യാഥാസ്ഥികവുമായ  കാഴ്ചപ്പാടുകളെ ചവറ്റുകൊട്ടയിൽ തള്ളിയ  
ജോർജ്
 ജീവിതത്തിലുടനീളം ഒരു പോരാളിയായിരുന്നു ,  പുരോഗമന സാമൂഹ്യ മുന്നേറ്റത്തിെന്റെ പോരാളി.  സ്വന്തം മക്കളെയാണ് സമൂഹത്തിന് മുന്നിൽ അദ്ദേഹം മാതൃകയായി അവതരിപ്പിച്ചത്. അവരെയും സാമൂഹ്യ പരിവർത്തനത്തിെന്റെ  വക്താക്കാളാക്കിയാണ്  ജോർജ്
വളർത്തിയത്  . :പ്രകാശിനി ജേക്കബ് ,വിജയൻ കുഴിവേലി ,പുഷ്പ തങ്കച്ചൻ ,ജീവൻ കുഴിവേലി ,ലൈല അരുൺ ,സിന്ധു ഷിബു(തരിയോട്‌ ഗ്രാമ പഞ്ചായത്ത് അംഗം)മനു  കുഴിവേലി(എടവക ഗ്രാമ പഞ്ചായത്ത് അംഗം ,നല്ലൂർനാട് ബാങ്ക് പ്രസിഡന്റ് ,സിപിഎം പനമരം ഏരിയ കമ്മിറ്റി അംഗം )മിനി ഷിബു ,ലെനിൻ ജോർജ് (ദുബൈ)മരുമക്കൾ :ജേക്കബ് ,ആനീസ് ,തങ്കച്ചൻ ,വിൻസി ,അരുൺ (പബ്ലിക് പ്രോസിക്യൂട്ടർ മുംബൈ )ഷിബു (ദ.ആഫ്രിക്ക )സിന്ധു ,ഷിബു ,ഷീന  എന്നിവരാണ് മക്കൾ.  

          കേവലം ഭാവനാപൂർണ്ണവും സാങ്കൽപ്പികവുമായിരുന്നില്ല  ജോർജിന്റെ ആശയങ്ങൾ . മറിച്ച് പ്രായോഗികതക്കനുസരിച്ച് അവയിൽ മാറ്റം വരുത്തിയും  പ്രതിസന്ധികളെയും  വൈഷമ്യങ്ങെളയും അതിജീവിച്ചും,  സോഷ്യലിസ്റ്റ് വിപ്ലവ ആശയങ്ങൾക്ക് പുതിയ മാനം നൽകി. 
      പ്രായാധിക്യം   കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്കിടയിലും ആനുകാലികമായ വിഷയങ്ങളിൽ പഠനവും വിമർശനവും വിശകലനവുമുണ്ടായിരുന്നു. അതാണ് അദ്ദേഹത്തെ മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നതും. വയനാടൻ ജനമനസ്സുകളിൽ ചിരപതിഷ്ഠ നേടിയാണ് ജോർജ് കുഴിവേലി വിടവാങ്ങിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *