May 18, 2024

കൊറോണ: വയനാട്ടിൽ നിരീക്ഷണത്തില്‍ 50 പേര്‍

0



   കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നും വയനാട്ടിലെത്തിയവരില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 50 പേര്‍. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ഒരാളടക്കം രണ്ടുപേരെ 28 ദിവസം കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഇന്നലെ (14.02.2020) നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. അതേസമയം, തായ്‌ലന്റ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ വിനോദസഞ്ചാരത്തിനു പോയി തിരിച്ചെത്തിയ രണ്ടുപേര്‍ പുതുതായി നിരീക്ഷണത്തിലാണ്.
    കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍, രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍, കൊറോണ സ്ഥിരീകരിച്ച രോഗികളെ ചികിത്സിച്ച ആശുപത്രി സന്ദര്‍ശിച്ചവര്‍, രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ യാത്ര ചെയ്തവര്‍, രോഗിയുടെ ശരീരസ്രവങ്ങള്‍ സ്പര്‍ശിച്ചവര്‍, രോഗിയുടെ ശരീരവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗിയെ പരിശോധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, വസ്ത്രം, പാത്രം, കിടക്കവിരികള്‍ തുടങ്ങിയവ സ്പര്‍ശിച്ചവര്‍, രോഗം സ്ഥിരീകരിച്ചവരുടെ അടുത്തിരുന്ന് യാത്ര ചെയ്തവര്‍ എല്ലാവരും 28 ദിവസത്തെ നിരീക്ഷണത്തില്‍ തന്നെ കഴിയണമെന്നാണ് ആരോഗ്യവകുപ്പ് പുതുതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഇതില്‍ രോഗബാധയില്ലാത്ത സ്ഥലത്ത് നിന്ന് കേരളത്തിലെത്തുന്നവരെ പ്രാഥമിക പരിശോധന നടത്തി പ്രശ്‌നങ്ങളില്ലെന്നു കണ്ടെത്തിയാല്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കും. ഇത്തരത്തില്‍ 15 പേരെയാണ് ഒഴിവാക്കിയിട്ടുള്ളത്. 28 ദിവസം കാലാവധി പൂര്‍ത്തിയാക്കിയ ഒമ്പതു പേരും നിരീക്ഷണത്തില്‍ നിന്നു പുറത്താണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരുകയാണെന്നും കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *