May 17, 2024

പെട്രോൾ ഡീസൽ വില വർധന: ജില്ലയിലെങ്ങും ഐ.എൻ.ടി.യു.സി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0
Img 20200511 Wa0101.jpg
കൽപ്പറ്റ: കുത്തനെയുള്ള പെട്രോൾ ഡീസൽ വില വർധനവിനെതിരെയും ക്രൂഡോയിൽ വിലക്കുറവിൻ്റെ ആനുകൂല്യം തട്ടിയെടുക്കുന്ന സർക്കാർ നിലപാടിനെതിരെയും ഐ.എൻ.ടി യു സി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെങ്ങും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സമരത്തിൻ്റെ ഭാഗമായി ആയിരുന്നു സാമൂഹ്യ അകലം പാലിച്ചുകൊണ്ടുള്ള ഐ.എൻ.ടിയു.സിയുടെ പ്രതിഷേധജ്വാല.എക്സൈസ് തീരുവയുടെ വർധനവിലൂടെ പെട്രോളിന് 10 രൂപയും ഡീസലിനു 13 രൂപയും ആണ് വർധിപ്പിച്ചത്.സർക്കാരിനു 1.6 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാക്കുന്ന ഈ നടപടി ക്രൂഡോയിൽ വിലക്കുറവിലൂടെ ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കുകയാണ്.ഇത് അവകാശ ലംഘനമാണെന്നും കോവിഡ് 19 എന്ന മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യത്ത് ഇത്തരം നടപടിയുമായി മുന്നോട്ടു പോവുന്നത് മുങ്ങിച്ചാകുന്നവൻ്റെ പോക്കറ്റടിക്കുന്നതിന് സമമാണെന്നും പ്രക്ഷോഭ സമരത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ നിർവഹിച്ചുകൊണ്ട്  ജില്ലാ പ്രസിഡണ്ട് പി.പി. ആലി പറഞ്ഞു.ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു. സാലി റാട്ടക്കൊല്ലി, എസ് മണി തുടങ്ങിയവർ സംബന്ധിച്ചു. മൂപ്പൈനാട് സംസ്ഥാന ജന. സെക്രട്ടറി പി.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഉണ്ണികൃഷ്ണൻഅധ്യക്ഷത വഹിച്ചു.മേപ്പാടിയിൽ ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സജിത് അധ്യക്ഷനായിരുന്നു.ബത്തേരിയിൽ ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു.സി.എ ഗോപി അധ്യക്ഷനായിരുന്നു. അമ്പലവയൽ എ.പി കുര്യാക്കോസ് ,പൂതാടി കെ ജി.ബാബു , മുള്ളൻകൊല്ലി മനോജ് ഉതുപ്പാൻ, പുൽപ്പള്ളി പോസ്റ്റ് ഓഫീസിനു മുൻപിൽ  പി.എൻ ശിവൻ ,ബി.എസ്.എൻ.എൽ ഓഫീസിനു മുൻപിൽ സണ്ണി തോമസ് എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. മുട്ടിലിൽ മോഹൻദാസ് കോട്ടക്കൊല്ലി ഉദ്ഘാടറം ചെയ്തു.നജീം അധ്യക്ഷത വഹിച്ചു. വെങ്ങപ്പള്ളിയിൽ വേണു കീഴ്ശ്ശേരി ഉദ്ഘാടനം ചെയ്തു.നജീബ് പിണങ്ങോട് അധ്യക്ഷനായിരുന്നു. പടിഞ്ഞാറത്തറയിൽ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.ജോർജ്ജ് അധ്യക്ഷനായി. കണിയാമ്പറ്റയിൽ രാജേഷ് വൈദ്യർ ഉദ്ഘാടനം ചെയ്തു.മോഹനൻ അധ്യക്ഷനായി.പനമരത്ത് ബേബി തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു.നിസാം അധ്യക്ഷനായിരുന്നു. വെള്ളമുണ്ട ടി.കെ മമ്മുട്ടി ഉദ്ഘാടനം ചെയ്തു.വർഗ്ഗീസ് അധ്യക്ഷനായിരുന്നു.പള്ളിക്കുന്ന് ഷാജു ഉദ്ഘാടനം ചെയ്തു. ശോഭരാജ് അധ്യക്ഷനായി. തൊണ്ടർനാട് സുകുമാരൻ ഉദ്ഘാടനം ചെയ്തു. സി ബി അധ്യക്ഷനായിരുന്നു. തവിഞ്ഞാൽ കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു.രാജേഷ് അധ്യക്ഷനായി.ഐ.എൻ.ടി.യു.സി. സംസ്ഥാന – ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *