April 29, 2024

കോവിഡ് പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങാനാകാതെ വലയുന്നു

0
കല്‍പ്പറ്റ:കോവിഡ് പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങാനാകാതെ വലയുന്നു. ഗര്‍ഭിണികളും വൃക്കരോഗികളും ജോലി നഷ്ടമായവരും വീസ-മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് കാലാവധി കഴിഞ്ഞവരും ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കൂട്ടത്തിലുണ്ട്. കെയര്‍ ഗിവര്‍മാരായി കേരളത്തില്‍നിന്നു ഇസ്രയേലില്‍ എത്തിയ വനിതകളാണ് ഇതില്‍ അധികവുമെന്നു കേരള പ്രവാസി സംഘം വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി. അലി, രക്ഷാധികാരി മുഹമ്മദ് സുനിത്ത്, ജോയിന്റ് സെക്രട്ടറി സരുണ്‍ മാണി എന്നിവര്‍ പറഞ്ഞു. ഇസ്രയേലില്‍ കുടുങ്ങിയവരെ വന്ദേഭാരത് ദൗത്യത്തില്‍ ഉള്‍പ്പെടുത്തി ഉടന്‍ നാട്ടിലെത്തിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു അവര്‍ ആവശ്യപ്പെട്ടു. വിഷയം സംഘം സംസ്ഥാന ഭാരവാഹികളായ കെ.വി. അബ്ദുല്‍ഖാദര്‍ എംഎല്‍എ, പി.ടി. കുഞ്ഞുമുഹമ്മദ്, എം.സി. അബു എന്നിവര്‍ മുഖേന മുഖ്യമന്ത്രിയുടെയും നോര്‍ക്ക അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.  
ഇസ്രയേലില്‍ വീടുകളിലും വൃദ്ധസദനങ്ങളിലുമാണ് കെയര്‍ ഗിവര്‍മാര്‍ ജോലി ചെയ്യുന്നത്.  അസംഘടിതരായ ഇവരില്‍ പലരും  വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മെയ് 24നു ഇസ്രയേലില്‍നിന്നു ഇന്ത്യയിലേക്കു വിമാനം ഉണ്ടായിരുന്നത് അറിഞ്ഞിരുന്നില്ല. പിന്നീട് വിമാനം ലഭ്യമാക്കുന്നതിനു ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും അനൂകൂല നടപടി ഉണ്ടായില്ല. വിഷമത്തിലായ  പ്രവാസികളില്‍ ചിലര്‍ കഴിഞ്ഞ ദിവസമാണ് കേരള പ്രവാസി സംഘം വയനാട് ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെട്ടത്. വയനാട്ടുകാരടക്കം നൂറിലധികം ആളുകളാണ് നാട്ടിലേക്കു മടങ്ങുന്നതിനു വിമാനം കാത്തിരിക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *