May 17, 2024

തൊണ്ടർനാട്ടിലെ കൊറോണ വ്യാപനം : പ്രസ്താവന വസ്തുതാവിരുദ്ധവും രാഷ്ട്രീയ പ്രേരിതവും : ഡി.വൈ.എഫ്.ഐ.

0
മക്കിയാട്:
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് നിലവിലെ ഭരണ സമിതിയുടെ പോരായ്മയാണെന്ന കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം കമ്മറ്റിയുടെ പ്രസ്താവന തികച്ചും രാഷ്ട്രീയ പ്രേരിതവും വസ്തുതാവിരുദ്ധവുമാണ്. പഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ ആഴ്ച്ചയിൽ കോവിഡ് സ്ഥിതീകരിച്ച വടകര സ്വദേശിയായ യുവാവും സുഹൃത്തുക്കളും താമസിച്ചത് യു.ഡി.എഫ്. മെമ്പറുടെ കോറോം വാർഡ് പരിധിയിലാണ്. മേൽ സൂചിപ്പിച്ച രോഗിയും സുഹൃത്തുക്കളും വാർഡ് പരിധിയിൽ താമസിക്കുന്ന വിവരം ശ്രദ്ധയിൽപ്പെടാത്തത് വാർഡ് മെമ്പർ ഉൾപ്പെട്ട ജാഗ്രതാ സമിതിയുടെ പോരായ്മയാണ്. അതോടൊപ്പം രോഗം സ്ഥിതീകരിച്ച ആൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും കർണാടയിൽ പോയി തിരിച്ച് വന്ന് യാതൊരുവിധ മുൻകരുതലുളും എടുക്കാതെ ക്വാറൻ്റൈനിൽ പോലും ഇരിക്കാരെ പഞ്ചായത്ത് പരിധിയിലൂടെ വിവിധ പ്രദേശങ്ങളിലൂടെ അലക്ഷമായി നടന്ന കോൺഗ്രസ് മണ്ഡലം ഉപഭാരവാഹിക്ക് പിന്നീട് രോഗം സ്ഥിതീകരിക്കുകയും ചെയ്തു.ഈ പൊതുപ്രവർത്തകനായ കോൺഗ്രസ് ഉപഭാരവാഹി മേൽ സൂചിപ്പിച്ച വടകര സ്വദേശിയായ രോഗിയുമായുള്ള സമ്പർക്കം മറച്ചുവെക്കുകയും അദ്ധേഹത്തിൻ്റെ സഞ്ചാരപഥം വെളിപ്പെടുത്താതിരിക്കുകയും, പോലീസ് ആരോഗ്യ വകുപ്പ് എന്നിവരോട് സഹകരിക്കാത്ത നിലപാടുമാണ് ഉണ്ടായത്. അതോടൊപ്പം വടകര സ്വദേശികളായ രോഗിയും കൂട്ടാളികളും പച്ചക്കറി വ്യാപാരത്തിൻ്റെ മറവിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്ന് വിൽപ്പന നടത്തിയതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്.ഇവരുമായി കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ ബന്ധം ജനം ചർച്ച ചെയ്യും എന്ന സാഹചര്യത്തിലാണ് മണ്ഡലം കോൺഗ്രസ് കമ്മറ്റി ഇത്തരത്തിലുള്ള വാദവുമായി വരുന്നത്. അതോടൊപ്പം തന്നെ നിലവിൽ രോഗിയായ പ്രാദേശിക കോൺഗ്രസ് ഉപഭാരവാഹിയുമായി നേരിട്ട് സമ്പർക്കമുള്ള നേതാവിൻ്റെ അദ്ധ്യക്ഷതയിൽ യോഗം ചേരുകയും സമ്പർക്കത്തിലായതിനെ തുടർന്ന് ക്വാറൻ്റൈനിൽ തുടരുന്നവർ ഉൾപ്പടെ പങ്കെടുത്തതും വിചിത്രമല്ലെ?എന്നാൽ ഭരണ സമിതി വളരെ മാതൃകാപരവും, ആഭിനന്ദനാർഹവുമായ പ്രവർത്തനമാണ് നടത്തിയിട്ടുള്ളത്.ഏകദേശം 400ൽ പരം ആളുകളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി അവരെ ക്വാറൻ്റൈൻ ചെയ്യാനും, സമ്പർക്കപ്പട്ടികയിൽപ്പെട്ടവരെ ഉൾപ്പെടുത്തി 60ൽപ്പരം ആൻ്റിജൻ ടെസ്റ്റുകൾ നടത്താനും സാധിച്ചിട്ടുണ്ട് എന്ന് എടുത്ത് പറയേണ്ടി വരും. ആയതിനാൽ മേൽ സൂചിപ്പിച്ച പ്രസ് റിലീസ് നടത്തുന്നതിന്ന് വേണ്ടി ക്വാറൻ്റൈൻ ലംഘനം നടത്തിയിട്ടുണ്ടോ എന്ന് ബന്ധപ്പെട്ട അധികാരികൾ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ. കാഞ്ഞിരങ്ങാട് മേഖല കമ്മറ്റി  ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *