May 16, 2024

ജീവനം പദ്ധതി രോഗികൾക്ക് നേരിട്ട് നൽകണം: കിഡ്നി രോഗീ -പരിചരണ കൂട്ടായ്മ

0
ഡയാലിസ്സിസ് രോഗികൾക്ക് ആശ്വാസമായിരുന്ന ജീവനം പദ്ധതി രോഗികൾക്ക് നേരിട്ട് നൽകുക 
ജില്ലാ പഞ്ചായത്ത് രോഗികൾക്ക് നല്കി വന്ന ജീവനം പദ്ധതി ഡയാലിസ്സിസ് സെന്ററുകളിലേക്ക് മാറ്റിയതോടെ രോഗികളുടെ ജീവിതം വളരെ ദുരിതപൂർണ്ണമായി മാറി 
 പ്രതിമാസം രോഗികൾക്ക്‌ ലഭിച്ചിരുന്ന 3000/-ജീവനം പദ്ധതി രോഗികൾ സ്ഥിരമായി കഴിക്കുന്ന മരുന്നു വാങ്ങാനും നെഫ്രോളജി ഡോക്ടറെ കാണാനും ' ഡയാലിസ്സിസിന് ഹോസ്പിറ്റലിലേക്ക് വരാൻ യാത്രാ ചിലവിനും വളരെ ഉപകാരപ്രദമായിരുന്നു.
ആരോഗ്യ ഇൻഷുറൻസിൽ നിന്നും കാരുണ്യയിൽ നിന്നും 900/- തൊള്ളായിരം രൂപ/- ഈടാക്കിയാണ് ഡ യാലിസ്സിസ് നടത്തുന്നത്, രക്തം പരിശോധനക്കും തുക ഈടാക്കുന്നുണ്ട് 
വയനാട് ജില്ല ആശുപത്രി ഡയാലിസിസ് സെന്ററിൽ 2 രണ്ട് രോഗികൾ മാത്രമാണ് പൈസ നേരിട്ട് കൊടുത്ത് ചെയ്യുന്നത്  ഈ പദ്ധതിയിലൂടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രയോജനമുണ്ടാവൂ.
      എത്രയും വേഗം മുൻ കാലങ്ങളിൽ ചെയ്തതുപോലെ തന്നെ രോഗികൾക്ക് നേരിട്ട് ജീവനം അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ട് രോഗികളും പരിചാരകരും ഒപ്പിട്ട നിവേദനം   മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, MLA, ജില്ലാ കളക്ടർ, DMO , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്,കൺസ്യൂമർ വിജിലൻസ് സെന്റ്ർ തിരുവനന്തപുരം, എന്നിവർക്ക് നല്കി
കിഡ്നി രോഗീ -പരിചരണം കൂട്ടായ്മ  അഡ്മിൻ ബി. പ്രദീപ് വയനാട് ,വിനേഷ് കാട്ടിക്കുളംഎന്നിവർ നേതൃത്വം നല്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *