October 13, 2024

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവും യുവതിയും അറസ്റ്റില്‍

0
Img 20201223 Wa0291.jpg
 
കൽപ്പറ്റ: 
കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വെച്ച് 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍  കമ്പളക്കാട് വെള്ളാരംകുനി സ്വദേശി  കൃഷ്ണപുരം വീട്ടില്‍  അമല്‍ (24)നെയും ഇയാളുടെ കാമുകിയും, പീഡനത്തിന് ഒത്താശ ചെയ്യുകയും ചെയ്ത ബത്തേരി കുപ്പാടി സ്വദേശിനി  നടക്കാവില്‍ വീട്ടില്‍ സജിത (40) യെയും കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ മേല്‍ ഇരുവര്‍ക്കുമെതിരെ പോക്‌സോ നിയമപ്രകാരവും ,പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയുടെ മേല്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ്  പോലീസ് കേസെടുത്തിട്ടുള്ളത്.  കഴിഞ്ഞ ആഗസ്റ്റ്  മാസം മുതലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയായ അമല്‍ മുമ്പ്  മോഷണ കേസിലെ പ്രതിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *