എം.എസ്.എഫ് കമ്മറ്റി മാനന്തവാടി ടൗണിൽ പ്രചരണ സംഗമം നടത്തി.

മാനന്തവാടി: മുസ്ലിം ലീഗ് കോഴിക്കോട് വെച്ച് നടത്തുന്ന വഖഫ് സംരക്ഷണ ജാഥയുടെ പ്രചരണാർത്ഥം മാനന്തവാടി നിയോജക മണ്ഡലം എം.എസ്.എഫ് കമ്മറ്റി മാനന്തവാടി ടൗണിൽ പ്രചരണ സംഗമം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് മുത്തലിബ് ദ്വാരക അധ്യക്ഷത വഹിച്ചു.അഡ്വ: റഷീദ് പടയൻ ഉദ്ഘാടനം ചെയ്തു . മുൻസിപ്പൽ ഡിപ്യൂട്ടി ചെയർ പേർസൺ പി.വി.എസ് മൂസ, മാനന്തവാടി നിയോജക മണ്ഡലം ജ:സെക്രട്ടറി ശിഹാബ് മലബാർ, എന്നിവർ സംഗമത്തിൽ സംസാരിച്ചു. ശേഷം നൂറോളം പ്രവർത്തകരെ അണിനിരത്തിയ പ്രചരണ റാലിക്ക് എം. എസ്.എഫ്. ജില്ലാ പ്രസിഡന്റ് സഫ്‌വാൻ വെള്ളമുണ്ട അഭിവാദ്യം അറിയിച്ചു സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷംസീർ ചെറ്റപ്പാലം എം. എസ് എഫ് ജില്ലാ സെക്രട്ടറി റിഷാദ് വള്ളി
മണ്ഡലം ഭാരവാഹികളായ റിയാസ് വാളാട് അജ്മൽ പീച്ചങ്കോട് റുമൈസ് കെല്ലൂർ, നുഫൈസ്,അർഷാദ്, ശാഹുൽ കുഞ്ഞോം , എന്നിവർ പ്രചാരണ റാലിക്ക് നേതൃത്വം വഹിച്ചു നാസർ അഞ്ചുകുന്ന് നന്ദി അറിയിച്ചു സംസാരിച്ചു.



Leave a Reply