May 20, 2024

പേ വിമുക്ത പുൽപ്പള്ളി ആന്റി റാബിസ് ക്യാമ്പയിൻ സംഘടിപ്പിച്ചു

0
Img 20220208 145650.jpg
പുൽപ്പള്ളി : പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ വളർത്തു നായ്ക്കൾക്കും, പൂച്ചകൾക്കും ലൈസൻസ് സമ്പ്രദായം കർശനമാക്കുന്നതിന്റെ ഭാഗമായി വിഷവിമുക്ത പുൽപ്പള്ളി മെഗാ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു.
 ഗ്രാമപഞ്ചായത്തിലെ 2021 – 22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ല ജന്തുരോഗ നിയന്ത്രണ വിഭാഗത്തിന്റെ സഹകരണത്തോടെ പുൽപ്പള്ളി മൃഗാശുപത്രി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
 മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര ടക്കം നാല്പതോളം സന്നദ്ധ പ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ഗ്രാമപഞ്ചായത്തിലെ 59 – ഓളം കേന്ദ്രങ്ങളിൽ വച്ച് ആദ്യഘട്ട മെഗാവാട്ട് ക്യാമ്പ് സംഘടിപ്പിച്ചത്.
 1300- ത്തോളം വളർത്ത് നായ്ക്കൾക്കും, പൂച്ചകൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകി.
 കൂടാതെ ദാസനക്കര, പാക്കം, ചേകാടി, ചെറിയ മല, കട്ടക്കണ്ടി,  കുറുവ, വെളുകൊല്ലി, പന്നിക്കൽ തുടങ്ങിയ ഗോത്രവർഗ്ഗ സങ്കേതങ്ങൾ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി ഡോഗ് വാക്സിനേഷൻ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെയും, മാർക്കറ്റ് ഉൾപ്പെടെയുള്ള ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ജീവിക്കുന്ന നായ്ക്കളെയും പ്രതിരോധ കുത്തിവെപ്പ് നൽകുന്ന അനിമൽ ബർത്ത് കൺട്രോൾ (എ ബി സി )പദ്ധതിയും ഇതോടൊപ്പം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കും.
 പദ്ധതിയുടെ ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ശോഭന സുകു അധ്യക്ഷയായ ചടങ്ങിൽ പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ. കെ.എസ്  പ്രേമൻ സ്വാഗതവും, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ രമേശൻ എം.കെ നന്ദിയും പറഞ്ഞു.
 ചടങ്ങിൽ വാർഡ് മെമ്പർ ഉഷ ബേബി, ഗോപിനാഥ് വി. ടി, ബിന്ദു എം.ആർ,  റോഷ്‌ന സി.ഡി, സുനിതാ പി. കെ ,  പി. കെ രതീഷ് തുടങ്ങിയവർ സംസാരിച്ചു.
 ക്യാമ്പുകൾക്ക് ഡോ.അഭിരാം  എം. ജെ, ഡോ. അരുൺ എം,  ഡോ. അഞ്ജലി ഭാസ്കരൻ,  ഡോ. ഹരിത എം, ഡോ.പ്രശാന്ത്, ഡോ. ഗണേഷ് തേജ് നായിക്, ഡോ.അമൽ റോഷൻ, സന്തോഷ് കുമാർ പി. കെ, സിജി സാബു, ജയ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *