May 21, 2024

വെള്ളമുണ്ട ഡിവിഷൻ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

0
Img 20220221 104246.jpg
വെള്ളമുണ്ടഃ
വെള്ളമുണ്ട ഡിവിഷനിലെ  മെമ്പറും ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ  ജുനൈദ് കൈപ്പാണി ഡിവിഷനിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിശീലന പരിപാടിയായ  എൽ.ഐ.പി.പി.യുടെ 
(ലീഡർഷിപ്  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ പ്രാക്ടീസസ്) പ്രഥമ മൈക്രോ ബാച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ,ജിൻഷാൽ  മുഹമ്മദ്,ഭഗത്.കെ എന്നിവർ സംസാരിച്ചു.
'എഴുത്തിന്റെ വഴികൾ' എന്ന സെഷന്  ഫാറൂഖ് കോളേജ് പ്രൊഫസറും ഗ്രന്ഥകാരനുമായ ഡോ.അസീസ് തരുവണ നേതൃത്വം നൽകി.
'ഡിജിറ്റൽ യുഗത്തിലെ പൊതുപ്രവർത്തനം' എന്ന വിഷയത്തിൽ  സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്ററും പ്രഭാഷകയുമായ സോയ നാസർ ക്ലസ്സെടുത്തു.
'ഓൺലൈൻ കാലത്തെ സംഘാടകൻ' എന്ന വിഷയത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് ഫെല്ലോഷിപ്പ് അറബ് റീജിയൻ ജനറൽ സെക്രട്ടറി വി.പി.സുഫിയാൻ ക്ലാസ്സെടുത്തു.
ഒമ്പതാം തരം മുതൽ ഡിഗ്രി ഒന്നാം വർഷം വരെയുള്ള മിടുക്കരായ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.
പത്ത് മാസത്തെ കാലാവധിയുള്ള സൗജന്യ പരിശീലന പരിപാടിയാണിത്.
വരുന്ന നാല് വർഷത്തിനകം  ഡിവിഷനിലെ  210 വിദ്യാർത്ഥികളെയാണ് സൗജന്യ പരിശീലനത്തിനായി  പരിഗണിക്കുക.
മൈക്രോ ബാച്ചുകളായി തിരിച്ചാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രസംഗം,എഴുത്ത്,
സംഘാടനം,പൊതുപ്രവർത്തനം എന്നിവയിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനം നൽകുക എന്നതാണ്  പദ്ധതിയുടെ ലക്ഷ്യവും  ഉള്ളടക്കവും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *