May 21, 2024

ടാക്‌സി വാഹനങ്ങള്‍ ഇരട്ടി ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കണം: എസ്.ഡി.പി.ഐ

0
Img 20220223 124409.jpg
മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും ഓട്ടോ, ജീപ്പ് ടാക്‌സി വാഹനങ്ങള്‍ യാത്രക്കാരില്‍ നിന്ന് ഇരട്ടിയിലധികം ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 
മാനന്തവാടി നഗരസഭയിലെ പിലാക്കാവ്, ജസി, പഞ്ചാരക്കൊല്ലി എന്നിവിടങ്ങളിലെയും തവിഞ്ഞാല്‍ പഞ്ചായത്തിലെ തവിഞ്ഞാല്‍, ഒഴക്കോടി തുടങ്ങിയ പ്രദേശങ്ങളിലെയും ടാക്‌സി വാഹനങ്ങളാണ് ഇരട്ടിയിലധികം ചാര്‍ജ് ഈടാക്കുന്നത്. എല്ലായ്‌പ്പോഴും ബസ് സര്‍വീസുകള്‍ ഇല്ലാത്ത ഈ റൂട്ടുകളില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ജീപ്പ്, ഓട്ടോ ടാക്‌സികളെയാണ്. അമിത ചാര്‍ജ് ഈടാക്കി വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ചാണ് ടാക്‌സികള്‍ ഓടുന്നത്. ഇരട്ടി ചാര്‍ജ് ഈടാക്കുന്നത് പാവപ്പെട്ട കര്‍ഷക, തൊഴിലാളികളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്. നേരത്തേ കോവിഡ് രൂക്ഷമായ സമയത്തുണ്ടായ ഇരട്ടി ചാര്‍ജ്, കോവിഡ് കുറഞ്ഞിട്ടും പിന്‍വലിക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല. 
ജീപ്പ്, ഓട്ടോ ടാക്‌സികള്‍ ഇരട്ടി ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ അധികൃതര്‍ ഉടന്‍ മുന്‍കൈയെടുക്കണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ മുനിസിപ്പില്‍ പ്രസിഡന്റ് ഫൈസല്‍ പഞ്ചാരക്കൊല്ലി, സെക്രട്ടറി സുബൈര്‍ എരുമത്തെരുവ്, ട്രഷറര്‍ ഇ പി നജീബ്, സിയാദ് പിലാക്കാവ്, അനില്‍ ചിറക്കര എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *