May 21, 2024

യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു

0
Img 20220223 131134.jpg
കാട്ടിക്കുളം: മാനന്തവാടി  – കുട്ട  സര്‍വ്വീസ് നടത്തുകയായിരുന്ന മാനന്തവാടി ഡിപ്പോയിലെ ആര്‍എന്‍കെ 109 നമ്പര്‍ ബസിന്റെ മുന്‍വശത്തെ ടയറാണ് ഓടി കൊണ്ടിരിക്കെ ഊരിതെറിച്ചത്. രാവിലെ എട്ടരയോടെ കാട്ടിക്കുളത്തിന് സമീപം മജിസ്‌ട്രേറ്റ് കവലയിലായിരുന്നു സംഭവം. ബസ്സില്‍ 38 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ഊരിതെറിച്ച ടയര്‍ സമീപത്തെ നാല് സെന്റ് കോളനിയിലെ  വീടിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്. ഇതിനെ തുടര്‍ന്ന് ഓടു പൊട്ടുകയും ഭിത്തിക്ക് ചെറിയ വിള്ളലുണ്ടാകുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് എ ടി ഒ പ്രിയേഷ്, ഡിപ്പോ എഞ്ചിനീയര്‍ സുജീഷ് എന്നിവര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. തകർന്ന വീടിന്റെ തകരാര്‍ നന്നാക്കി നല്‍കുമെന്നും ഉറപ്പ് നല്‍കി.
തൊട്ടുമുമ്പത്തെ സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയതിന് ശേഷം മുന്നോട്ടേക്ക് എടുത്തപ്പോഴായിരുന്നു അപകടം. വേഗതയില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഊരിത്തെറിച്ച ടയര്‍ അമ്പതോളം മീറ്ററുകള്‍ മാറിയുള്ള വീടിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്. ബയറിംഗ് പൊട്ടിയതാണ് അപകട കാരണമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *