May 15, 2024

ജില്ലാ സ്ഥിരം നേഴ്സറി ഉദ്ഘാടനം ചെയ്തു

0
Img 20220223 173735.jpg

കൽപ്പറ്റ : ജില്ലാ സ്ഥിരം നേഴ്സറി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭയിലെ ചുഴലിയില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള 4.33 ഹെക്ടര്‍ സ്ഥലത്താണ് നഴ്സറി നിര്‍മ്മിച്ചിരിക്കുന്നത്. വൃക്ഷത്തൈകളുടെ ശാസ്ത്രീയ ഉത്പാദനത്തിന് ആവശ്യമായ ചോപ്പിംഗ് റൂം , ഹീപ്പിംഗ് ഏരിയ , സീഡ് ഡ്രൈയിംഗ് യാര്‍ഡ്, ഷെയ്ഡ് നെറ്റ്, റെയിന്‍ ഷെല്‍ട്ടര്‍, പോട്ടിംഗ് മിക്സ്ചര്‍ യൂണിറ്റ്, കമ്പോസ്റ്റ് യൂണിറ്റ് എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തടസ്സമില്ലാതെ ജലസേചനം നടത്തുന്നതിനാവശ്യമായ കുളം, ഓവര്‍ഹെഡ് ടാങ്ക് എന്നിവയും സ്ഥാപിച്ചിട്ടുണ്ട് . മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വൃക്ഷത്തൈകള്‍ ഇവിടെ ഉത്പാദിപ്പിക്കാനാകും. 97 ലക്ഷം രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി വനംവകുപ്പ് ചെലവഴിച്ചിട്ടുള്ളത്. വര്‍ഷം മുഴുവനും ഗുണനിലവാരമുള്ള വൃക്ഷത്തൈകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ സ്ഥിരം നഴ്സറി സ്ഥാപിച്ചിട്ടുള്ളത്. തൈകളുടെ ഉല്‍പ്പാദനവും പരിചരണവും ശാസ്ത്രീയമായ രീതിയില്‍ ചെയ്യുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും സസ്യജാലങ്ങളെ പറ്റി അറിവ് പകരുന്നതിനും നേഴ്സറി ഉപകരിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *