May 7, 2024

ജനാധിപത്യത്തിന്റെ ഉത്സവം: വേട്ടെടുപ്പിലും ആവേശം

0
Img 20240426 174759

 

നെന്മേനിക്കുന്ന്: പുറത്തെല്ലാം കത്തുന്ന വെയിലുണ്ടെങ്കിലും നെന്മേനിക്കുന്ന് പോളിങ്ങ് ബൂത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര. വെയില്‍ ശക്തിയാകുന്നതിനും മുമ്പ് വോട്ട് ചെയ്ത് മടങ്ങണമെന്ന് കരുതി കൈക്കുഞ്ഞുമായി എത്തിയവര്‍ വരിയില്‍ ഊഴം കാത്തുനില്‍ക്കുന്നു. ആദിവാസികളും കര്‍ഷകരും കുടിയേറ്റ കര്‍ഷകരും, കര്‍ഷക തൊഴിലാളികളുമെല്ലാം വോട്ട് ചെയ്യാന്‍ നെന്മേനിക്കുന്ന് ശ്രീജയ എ.എല്‍.പി സ്‌കൂളില്‍ നേരത്തെ എത്തിയിരുന്നു.

പ്രായം എണ്‍പത് കഴിഞ്ഞെങ്കിലും ബൂത്തിലെത്തി വോട്ട് ചെയ്തതിന്റെ സന്തോഷത്തിലാണ് പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ ഫാ.പി.എം.കുര്യാക്കോസ്. ഭാര്യ ലീലയ്ക്കും മകനുമൊപ്പമാണ് വോട്ടുചെയ്യാനെത്തിയത്. ഇത്തവണ പ്രായാധിക്യമുളളവര്‍ക്കും അവശതയുള്ളവര്‍ക്കുമെല്ലാം വീട്ടില്‍ നിന്നും വോട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യം ഒരുക്കിയിരുന്നു. ഈ മാറ്റങ്ങളെല്ലാം സ്വീകാര്യമാണ്.

എങ്കിലും ജനാധിപത്യത്തിന്റെ ഉത്സവമാണ് ബൂത്തിലെത്തി വോട്ട് ചെയ്യുകയെന്ന പ്രക്രിയയും. ഇതിനായി ബൂത്തിലെത്തി വോട്ട് ചെയ്യാനുള്ള ഇഷ്ടങ്ങള്‍ക്കും കമ്മീഷന്‍ തടസ്സം നിന്നിരുന്നില്ല. തപാല്‍ വകുപ്പില്‍ ദീര്‍ഘകാലം പോസ്റ്റ്മാസ്റ്ററായി പ്രവര്‍ത്തിച്ച ഫാ.കുര്യാക്കോസ് വോട്ട് ചെയ്തുമടങ്ങുമ്പോള്‍ പറഞ്ഞു. ഇത്തവണ വയനാട് മണ്ഡലത്തില്‍ 85 വയസ്സിന് മുകളിലുള്ളവരും, ഭിന്നശേഷിക്കാരും ഉള്‍പ്പടെ 5154 പേര്‍ വീട്ടില്‍ നിന്നും വോട്ട് ചെയ്തിരുന്നു.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പതിയെ തുടങ്ങിയ വോട്ടെടുപ്പ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പോളിങ്ങ് ശതമാനം ഉയര്‍ത്തി. ചൂടേറിയ പകലിനൊപ്പം കുട ചൂടിയും വോട്ടര്‍മാര്‍ ബൂത്തിലേക്ക് പോകുന്നതായിരുന്നു കാഴ്ചകള്‍. അതിര്‍ത്തി ഗ്രാമങ്ങളില്‍ തൊഴിലാളികളടക്കം കൂട്ടത്തോടെ വന്നാണ് വോട്ട് രേഖപ്പെടുത്തിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *