April 29, 2024

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം : കേരള അഗ്രികൾച്ചറൽ മിനിസ്റ്റിരിയൽ സ്റ്റാഫ് ഫെഡറേഷൻ

0
Img 20221008 124328.jpg
മാനന്തവാടി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന് കേരള അഗ്രികൾച്ചറൽ മിനിസ്റ്റിറിയൽ സ്റ്റാഫ് ഫെഡറേഷൻ വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.കേരളത്തിലെ വികസന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട കോടിക്കണക്കിന് രൂപയാണ് പങ്കാളിത്ത പെൻഷനിലുടെ കോർപ്പറേറ്റുകൾ തട്ടിയെടുക്കുന്നത്. പെൻഷൻ സംരക്ഷണം സർക്കാർ ജീവനക്കാരുടെ മാത്രം വിഷയമല്ല. പൊതു സമ്പത്തിൻ്റെയും സുരക്ഷയുടെയും വിഷയമാണ്.സാധാരണക്കാരായ സർക്കാർ ജീവനക്കാരുടെ ശമ്പള വിഹിതവും പൊതു ഖജനാവിലെ പണവുമാണ് കോർപ്പറേറ്റുകൾ പങ്കാളിത്ത പെൻഷനിലൂടെ കൊണ്ടു പോകുന്നത്.ഇതിന് എതിരെ ജോയിൻ്റ് കൗൺസിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പ് ഈ മാസം 26 ന് നടത്തുന്ന മാർച്ച് വിജയിപ്പിക്കുവാനും കൺവെൻഷൻ തിരുമാനിച്ചു.വി സുജിത്ത് അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു മുഖ്യ പ്രഭാഷണം നടത്തി.കാംസഫ് സംസ്ഥാനസെക്രട്ടറി സതീഷ് കണ്ടില, ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എ പ്രേംജിത്ത്, സംസ്ഥാന കമ്മറ്റി അംഗം കെ എം സരിത, ആൻ്റണി എഡ്‌വേഡ് എന്നിവർ പ്രസംഗിച്ചു.
 അൻ്റണി എഡ്‌വേഡ്(പ്രസിഡൻ്റ്) രാജേഷ്കപ്പക്കടവ്, വി വിദ (വൈസ് പ്രസിഡൻ്റമാർ) വി സുജിത്ത് (സെക്രട്ടറി) കെ.ആ രജ്ഞിത്ത്, കെ പ്രിയ (ജോയിൻ്റ് സെക്രട്ടറിമാർ) ബിന്ദു മാത്യു(ട്രഷറർ) എന്നിവരെ ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *