May 17, 2024

ചെമ്പോത്തറ ഗ്രാമോത്സവത്തിന് തിരി തെളിഞ്ഞു

0
20230425 105353.jpg

ചെമ്പോത്തറ: ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ചെമ്പോത്തറ ഗ്രാമോത്സവം 2023 ന്  ഞായറാഴ്ച തിരി തെളിഞ്ഞതോടെ മണിക്കുന്ന് മലയുടെ താഴ് വര ഇനി ഉത്സവ ലഹരിയിൽ. കോവിഡ് മഹാമാരിക്ക് ശേഷം നീണ്ട നാല് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമത് ഗ്രാമോത്സവത്തിന് വേദിയാകുന്നത്. ജീവകാരുണ്യ- സാമൂഹിക ക്ഷേമ പ്രവർത്തന രംഗത്ത് മികച്ച സംഭാവനകൾ നൽകിവരുന്ന ചെമ്പോത്തറ ഗ്രാമോത്സവം ചാരിറ്റബിൾ സൊസൈറ്റിയാണ് നേതൃത്വം നൽകുന്നത്. അന്ന്യം നിന്നുപോകുന്ന ഗ്രാമത്തിൻ്റെ പഴയ സംസ്കാരം പുതു തലമുറക്ക് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെയാണ് നാട്ടുനന്മകളുടെ ഉത്സവമായ ഈ ഗ്രാമോത്സവം ഏപ്രിൽ 23 മുതൽ 30 വരെ സംഘടിപ്പിക്കുന്നത്. കലാകായിക മത്സരങ്ങൾക്ക് പുറമേ ഗോത്ര കലോത്സവം, ഗാനമേള, നാടകം, നാടൻപാട്ട് തുടങ്ങിയ വിവിധ കലാപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുതുതലമുറയിൽ അന്യമായി കൊണ്ടിരിക്കുന്ന പാരമ്പര്യ സംസ്കാരം വിളിച്ചോതുന്ന ആദിവാസി കുടിലിന്റെ മാതൃകയായ ട്രൈബൽ വില്ലേജ് ഉത്സവ നഗരിയിൽ എത്തുന്ന സന്ദർശകർക്ക് പ്രത്യേക അനുഭൂതിയാണ് സമ്മാനിക്കുന്നത്. 2019ൽ നടന്ന ഗ്രാമോത്സവത്തിൽ സ്ഥിരം വേദി മുൻ നിയമ സഭാ സ്പീക്കർ  പി ശ്രീരാമകൃഷ്ണനായിരുന്നുഗ്രാമോത്സവത്തിന് തിരിതെളിച്ചത്. തുടർന്നുള്ള കാലങ്ങളിൽ നിർധനരായ പത്തോളം കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള ഭൂമി സൗജന്യമായി നൽകുകയും പുത്തുമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിൻ്റെ പാതിവഴിയിൽ മുടങ്ങിപ്പോയ വീടിൻ്റെ പണി പൂർത്തീകരിച്ചു നൽകുകയും. ഗ്രാമത്തിലെ കിടപ്പ് രോഗികൾക്ക് ചികിത്സ, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തു.
നാടിനെ നടുക്കിയ പുത്തുമല ദുരന്തത്തിൽ തുടർച്ചയായ പതിനെട്ട് ദിവസം ജീവൻ രക്ഷാ പ്രവർത്തനം നടത്തുകയും സന്നദ്ധ പ്രവർത്തകർക്കും മറ്റുള്ള ജീവനക്കാർക്കും സൗജന്യ ഭക്ഷണം എത്തിക്കുവാനും
 പ്രളയകാലത്ത് നാടിൻ്റെ കാവലാളായി പ്രവർത്തിക്കാനും സൊസൈറ്റിക്ക് കീഴിലുള്ള മിഷൻ എമർജൻസി ടീമിന് കഴിഞ്ഞിട്ടുണ്ട്,മികച്ച പ്രവർത്തനങ്ങൾക്ക്
 ജില്ലാ ഭരണ കൂടത്തിൻ്റെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.
 കോവിഡ് മഹാമാരിയുടെ കാലത്ത് ഗ്രാമത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടി ശക്തമായ ഇടപെടലുകളായിരുന്നു നടത്തിയിരുന്നത്. 
ചെമ്പോത്തറ ഗ്രാമത്തിൻ്റെ ചിരകാല സ്വപ്നമായ പൊതുവായ ഒരു കളിസ്ഥലം, സാംസ്കാരിക നിലയം തുടങ്ങിയ ആവശ്യങ്ങൾ ഈ സൊസൈറ്റി ഏറ്റെടുക്കുകയും ഏറെ നാളത്തെ ശ്രമഫലമായി കളിസ്ഥലത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തി ഗ്രൗണ്ട് നിർമിച്ചു പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുവാനും ,
സാംസ്കാരിക നിലയത്തിന് വേണ്ട ഭൂമി നിലവിലെ കളി സ്ഥലത്തോട് ചേർന്ന് തയ്യാറാക്കാനും സാധിച്ചു.
 കുടിവെള്ളത്തിന് പ്രയാസം അനുഭവിക്കുന്ന ഒരു പ്രദേശത്തിന് കുടിവെള്ളത്തിന് വേണ്ടിയുള്ള കുളം നിർമിക്കാനുള്ള ഭൂമി സൗജന്യമായി നൽകുകയും ചെയ്തു. ഗ്രാമോത്സവം 2023നോട് അനുബന്ധിച്ച് നിർധനരും നിത്യരോഗിയുമായ ഒരു കുടുംബത്തിന് വീടിനാവശ്യമായ ഭൂമി രജിസ്റ്റർ ചെയ്തു നൽകിയത്തിന് പുറമെ വീട് നിർമ്മാണത്തിന് വേണ്ട ഇടപെടൽ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
എട്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ എല്ലാ ദിവസവും വൈകിട്ട് ഏഴുമണിക്ക് സാംസ്കാരിക സമ്മേളനത്തിൽ ജില്ലയുടെ അകത്തും പുറത്തും നിന്നുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ വ്യക്തികൾ പങ്കെടുക്കുന്നുണ്ട്. തുടർന്ന് നാടൻപാട്ട് നാടകം ഗാനമേള എന്നീ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
ഒ ആർ കേളു എംഎൽഎ നടത്തിയ ഉദ്ഘാടന ചടങ്ങിൽ  എം. അബ്ദുൽ റഷീദ് (ചെമ്പോത്തറ ഗ്രാമോത്സവം ചെയർമാൻ) അധ്യക്ഷനായും  പി എ ഷമീൽ (ചെമ്പോത്തറ ഗ്രാമോത്സവം കൺവീനർ) സ്വാഗതം പറയുകയും ചെയ്തു.  മമ്മൂട്ടി (ജില്ലാ കൃഷി ഓഫീസർ),  എ.ബി വിപിൻ (സർക്കിൾ ഇൻസ്പെക്ടർ മേപ്പാടി),  ഹാരിസ് സി ( ഇരുപത്തിയൊന്നാം വാർഡ് മെമ്പർ),  ഡോ. ജിതിൻ കണ്ടോത്ത് (ഇരുപത്തിരണ്ടാം വാർഡ് മെമ്പർ),  അഡ്വ എ  ജെ  ആൻ്റണി (ചെമ്പോത്തറ ഗ്രാമോത്സവം രക്ഷാധികാരി), പി  കെ  സുധാകരൻ (ചെമ്പോത്തറ ഗ്രാമോത്സവം രക്ഷാധികാരി) എന്നിവർ ആശംസകളും  കൃഷ്ണൻ സി (ചെമ്പോത്തറ ഗ്രാമോത്സവം കോർ കമ്മിറ്റി അംഗം) നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *