May 20, 2024

എയര്‍സ്ട്രിപ്പ്- തകര്‍ക്കാനുള്ള നീക്കം ചെറുക്കും: ടി. സിദ്ധിഖ് എം.എല്‍.എ

0
20230902 175752.jpg
കല്‍പ്പറ്റ: എയര്‍സ്ട്രിപ്പ് വയനാടിന്റെ ടൂറിസത്തിന് ഗുണപരമാകുന്ന രീതിയില്‍ സര്‍ക്കാരില്‍ തീരുമാനമെടുക്കാന്‍ ശക്തമായ സമ്മര്‍ദ്ദത്തിന് നേതൃത്വം കൊടുക്കുമെന്ന് ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. എയര്‍സ്ട്രിപ്പ് യാഥാര്‍ത്യമാക്കുന്നതിന് വേണ്ടി നിരവധി ഇടപെടലുകളും ചര്‍ച്ചകളും നടത്തിയതാണ്. നേരത്തെ തുമ്പി ഏവിയേഷന്‍ നടത്തിയ പ്രാഥമിക റിപ്പോര്‍ട്ടും പൊക്കിയെടുത്ത് കിഫ്ബിയുമായി ചര്‍ച്ച നടത്തി ബഡ്ജറ്റിലടക്കം പ്രഖ്യാപനത്തിന് നേതൃത്വം കൊടുക്കുവാനും തുടര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുവാനും സാധിച്ചിട്ടുണ്ട്. കോവിഡ് രൂക്ഷമായ സമയത്ത് ഓക്‌സിജന്‍ ക്ഷാമം ഉള്‍പ്പെടെ വലിയ പ്രതിസന്ധികള്‍ നേരിട്ട സമയത്തും ചുരം ഇടിഞ്ഞ സമയത്തും പ്രധാനപ്പെട്ട ചര്‍ച്ച എയര്‍ ആമ്പുലന്‍സിന്റെ അഭാവമായിരുന്നു. രോഗികളെ കൊണ്ടുപോകുന്നതിന് എയര്‍ ആമ്പുലന്‍സ് സൗകര്യം ക്രമീകരിക്കുന്ന നടപടിക്കും ഇതാവശ്യമാണ്.
അതോടൊപ്പം വയനാടിന്റെ വികസന കാര്യത്തിലെ വലിയ പ്രതീക്ഷയാണ് എയര്‍സ്ട്രിപ്. ഗതാഗത രംഗത്തെ സൗകര്യ കുറവ് വയനാടിന്റെ വികസനത്തിന് വലിയ തടസ്സമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് വിനോദസഞ്ചാരം, ആരോഗ്യം, സാമ്പത്തിക വികാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന രീതിയിലാണ് എയര്‍സ്ട്രിപ്പ് വിഭാവനം ചെയ്യാന്‍ നേതൃത്വം കൊടുത്തിട്ടുള്ളത്. അത് തുടക്കത്തില്‍ തന്നെ തകര്‍ക്കാനുള്ള ശ്രമം ഒരിക്കലും ഉണ്ടാകരുത്. അതിന് യോജിച്ച സ്ഥലം ഗവണ്‍മെന്റിന് മുന്നില്‍ നേരത്തെ സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥലങ്ങളില്‍ പോരായ്മ ഉണ്ടെങ്കില്‍ പുതിയ സ്ഥലങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാണ്. വയനാടിന്റെ റെയില്‍വെ സാധ്യതകള്‍ വര്‍ഷങ്ങള്‍ തകര്‍ത്തത് പോലെ മെഡിക്കല്‍ കോളേജ് സ്വപ്നം തകര്‍ത്തത് പോലെ എയര്‍സ്ട്രിപ് തകര്‍ക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുമായി വിശദമായി സംസാരിച്ചു. മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും എം.എല്‍.എ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *