May 20, 2024

സുരക്ഷാ 2023 പദ്ധതി പൂര്‍ത്തീകരിച്ച് അമ്പലവയല്‍

0
20230902 175838.jpg
അമ്പലവയല്‍ : സുരക്ഷാ 2023 പദ്ധതി പൂര്‍ത്തീകരിച്ച് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 11,956 പേര്‍ പദ്ധതിയില്‍ അംഗങ്ങളായി. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കേന്ദ്ര ഗവ. സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന ക്യാമ്പയിനാണ് സുരക്ഷ 2023.
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. റിസര്‍വ്വ് ബാങ്ക് എല്‍.ഡി.എം രഞ്ജിത്ത് പഞ്ചായത്തിനും വാര്‍ഡ് അംഗങ്ങള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍, ലീഡ് ബാങ്ക് മാനേജര്‍ ബിപിന്‍ മോഹന്‍, അമ്പലവയല്‍ ഗ്രാമീണ ബാങ്ക് മാനേജര്‍ ശങ്കര്‍, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *