May 20, 2024

സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിയിലെ സാമ്പത്തിക പ്രതിസന്ധി : കെ പി എസ് ടി എ പ്രക്ഷോഭത്തിലേക്ക്

0
Eiifgq2185.jpg
കല്‍പ്പറ്റസ്‌കൂള്‍ ഉച്ച ഭക്ഷണ പരിപാടിയിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി കുറ്റപ്പെടുത്തി . സ്‌കൂള്‍ തുറന്ന് മൂന്നു മാസങ്ങള്‍ പിന്നിട്ടിട്ടും ഉച്ചഭക്ഷണം വിതരണം ചെയ്ത തുക ഇതുവരെ ലഭ്യമാക്കിയിട്ടില്ല. 130 കോടി രൂപയാണ് ഉച്ചഭക്ഷണം വിതരണം ചെയ്ത ഇനത്തില്‍ മാത്രം പ്രധാനാധ്യാപകര്‍ക്ക് ബാധ്യതയായിട്ടുള്ളത്. ഉച്ചഭക്ഷണ പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പാല്‍, കോഴിമുട്ട എന്നിവ വിതരണം ചെയ്ത ഇനത്തിലെ തുക കൂടിയാകുമ്പോള്‍ പ്രധാനാധ്യാപകരുടെ ബാധ്യത 130 കോടി രൂപയ്ക്കും അപ്പുറമാണ്. പോഷകാഹാര വിതരണത്തിന് സര്‍ക്കാര്‍ ഒരു രൂപ പോലും അനുവദിക്കുന്നില്ല എന്നതും പ്രധാനാധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട് . 2016ലെ വില നിലവാരമനുസരിച്ചുള്ള തുകയാണ് ഉച്ചഭക്ഷണ വിതരണത്തിന് ഇപ്പോള്‍ ലഭിക്കുന്നത് . ഇതും പ്രധാനാധ്യാപകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നതിനുള്ള കാരണമാണ്. വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഉച്ചഭക്ഷണ പരിപാടിയ്ക്കുളള ഫണ്ട് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്നും സമയബന്ധിതമായി ലഭ്യമാക്കണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ പരിപാടി നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ പി എസ് ടി എ സംസ്ഥാന സമിതി സെപ്റ്റംബര്‍ 13 മുതല്‍ സെക്രട്ടേറിയറ്റു പടിക്കല്‍ ത്രിദിന സത്യാഗ്രഹം സംഘടിപ്പിക്കും . തുടര്‍ന്ന് സെപ്റ്റംബര്‍ 16 ന് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും സംസ്ഥാന സമിതി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി പി കെ അരവിന്ദന്‍ , ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍ , സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍ ശ്യാംകുമാര്‍ , അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി എം ഫിലിപ്പച്ചന്‍ , വൈസ് പ്രസിഡന്റുമാരായ ടി എ ഷാഹിദ റഹ്മാന്‍ , എന്‍ ജയപ്രകാശ്, കെ രമേശന്‍ ,പി വി ഷാജി മോന്‍ , എന്‍ രാജ്‌മോഹന്‍ ,ബി സുനില്‍കുമാര്‍ ,വി മണികണ്ഠന്‍, സെക്രട്ടറിമാരായ ബി ബിജു, വി ഡി അബ്രഹാം, കെ സുരേഷ്, അനില്‍ വെഞ്ഞാറമൂട്, ടി യു സാദത്ത്, ജി കെ ഗിരിജ, പി വി ജ്യോതി, പി എസ് ഗിരീഷ്‌കുമാര്‍, സാജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *