വനിത ആധാരം എഴുത്തുകാരുടെ ജില്ലാ സമ്മേളനം നടന്നു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വനിത ആധാരം എഴുത്തുകാരുടെ ജില്ലാ സമ്മേളനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആധാരം എഴുത്ത് തൊഴില്‍ മേഖലയിലേക്ക് സ്ത്രീകളുടെ കടന്ന് വരവ് തൊഴില്‍ സംരക്ഷണം ഉറപ്പാക്കിയതായി ചന്ദ്രിക കൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അവര്‍. നിരവധിയായ നിലനില്‍പ്പ് ഭീഷണികള്‍ നേരിടുന്ന ആധാരം എഴുത്ത് തൊഴില്‍ മേഖലയിലേക്ക് വനിതകളുടെ കൂട്ടായ കടന്ന് വരവ് സര്‍ക്കാര്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ആധാരം എഴുത്ത് തൊഴില്‍ മേഖലയെ സംരക്ഷിച്ചു കൊണ്ടുള്ള ആധുനിക വല്‍ക്കരണമേ രജിസ്‌ട്രേഷന്‍ വകുപ്പില്‍ നടപ്പാക്കൂ എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ ഇടയാക്കിയതും തൊഴില്‍ മേഖലയിലെ വനിതാ കൂട്ടയ്മയുടെ വിജയമാണെന്നും ഉദ്ഘാടക അഭിപ്രായപ്പെട്ടു.
പരിപാടിയിൽ കെ.ടി. രാഗിണി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന നേതാക്കളായ പ്രസിഡണ്ട് കെ. ഇന്ദു കലാധരന്‍, ട്രഷറര്‍ എo അശോകന്‍ മലപ്പുറം, ജില്ലാ പഞ്ചായത്ത് വികസന കാര്യസമിതി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി ,മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശീദേവി ബാബു, പി ലക്ഷ്മി കണ്ണൂര്‍, സി. ഉഷ കൊയിലാണ്ടി, എസുനിത വെള്ളമുണ്ട, പി.ജി.ലത, സബിത കെ., അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി.കെ.സുരേഷ്, സെക്രട്ടറി എന്‍.പരമേശ്വരന്‍ നായര്‍, ട്രഷറര്‍ റ്റി.വൈ. ആരീഫ്, അനീഷ് കീഴാനിക്കല്‍, എം.ബി പ്രകാശ്, സിന്ധു.വി.ആര്‍, ശ്രീജ.സി.കെ. എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply