May 20, 2024

വന്യമൃഗം ശല്യം : ശാസ്ത്രീയമായി പ്രതിരോധിക്കുന്നതിന് പദ്ധതികൾ ആവിഷ്ക്കരിക്കണം: യൂത്ത് ലീഗ്

0
Img 20230922 111752.jpg
കൽപ്പറ്റ: വയനാട്ടിൽ വന്യമൃഗ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശാശ്വതമായ പരിഹാരത്തിന് പദ്ധതികൾ അവലംബിക്കാൻ 
ഒരു നടപടിയും സ്വീകരിക്കാതെ വയനാട്ടിലെ ജനങ്ങളെ ഇടത് സർക്കാർ ദ്രോഹിക്കുകയാണെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.ശാസ്ത്രീയ പ്രതിരോധത്തിനായി ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ കേവലം കടലാസിൽ മാത്രം തുടരുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർധിപ്പിക്കുന്നതിനും റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന വാഗ്‌ദാനവും നടപ്പിലാക്കാതെ കബളിപ്പിക്കുകയാണ്.
2018 മുതൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യ ജീവനും, വളർത്തു മൃഗങ്ങളുടെ ജീവനും നഷ്ടപ്പെടുകയുണ്ടായി.ഇതിന് നഷ്ടപരിഹാരം നൽകാതെ ഉല്ലാസയാത്ര നടത്തുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും ജനങ്ങളെ വഞ്ചിക്കുകയാണ്.
വനത്തിന്റെ സ്വാഭാവികത നഷ്ടമാകുകയും ജലലഭ്യത ഇല്ലാതാകുകയും ചെയ്‌തതാണ്‌ മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണം. വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കാനും ശാസ്‌ത്രീയ വന മാനേജ്‌മെന്റിനും 
പദ്ധതികൾ നടപ്പിലാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും
കൃഷിക്കും സംരക്ഷണം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് എം.പി നവാസ്അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി എച്ച് ഫസൽ, ജില്ലാ ട്രഷറർ ഉവൈസ് എടവെട്ടൻ, സീനിയർ വൈസ് പ്രസിഡണ്ട് അഡ്വ: എ.പി മുസ്തഫ, ജില്ലാ ഭാരവാഹികളായ ജാസർ പാലക്കൽ, ജാഫർ മാസ്റ്റർ, ഷമീം പാറക്കണ്ടി, ആരിഫ് തണലോട്ട്, പി കെ സലാം, പി.കെ ഷൗക്കത്തലി മാഷ്, ഹാരിസ് ബനാന, ഹാരിസ് കാട്ടിക്കുളം, ഷാജി കുന്നത്ത് എന്നിവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *