May 20, 2024

ശാപമോക്ഷം ലഭിക്കാതെ വയനാട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡ്: ദുരിതയാത്ര അവസാനിപ്പിക്കണമെന്ന് നാട്ടുകാർ

0
Img 20231015 182320.jpg
മാനന്തവാടി: പാൽച്ചുരം റോഡുകൾ തകർന്ന നിലയിലായത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 
വയനാട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. അതേസമയം ഇപ്പോൾ ഏറെ അപകടാവസ്ഥയിലായിരുന്ന പാൽച്ചുരം റോഡിൽ താൽക്കാലികമായെങ്കിലും ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്.
 എന്നാൽ ഈ റോഡിൽ ഇടയ്ക്കിടയ്ക്ക് അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും റോഡുകൾ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പൊട്ടിപൊളിയുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മലയോര ഹൈവേയുടെ ഭാഗമായ പാൽച്ചുരം റോഡ് എത്രയും വേഗം വീതികൂട്ടി സുരക്ഷിത യാത്രയ്ക്കു അനുയോജ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.  തകർന്നു കിടക്കുന്ന പേരിയ ചുരം റോഡിലൂടെയുള്ള യാത്ര അതീവദുഷ്കരമാണ്. സെമിനാരി കവല, ചുരത്തിലെ മുടിപ്പിൻ വളവുകൾ എന്നിവിടങ്ങളിലെല്ലാം റോഡ് പാടേ തകർന്നു. കഴിഞ്ഞ മഴയിലുണ്ടായ ഉരുൾപൊട്ടലിൽ ചുരം റോഡ് വ്യാപകമായി തകർന്നിരുന്നു. ഒരു മഴ കഴിയുമ്പോഴും റോഡിന് വിള്ളലുകൾ സംഭവിക്കുന്നത് പതിവാണ്. ഈ ദുരിത യാത്രയ്ക്ക് അവസാനം കാണണമെന്ന പ്രാർത്ഥനയിലാണ് നാട്ടുകാർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *