ബേസ്ബാൾ ഓപ്പൺ സെലെക്ഷൻ സംഘടിപ്പിക്കുന്നു: വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാം
കല്പറ്റ: ബേസ് ബോൾ ഓപ്പൺ സെലക്ഷൻ സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 ന് കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റേറ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി( 01-01-2006 ന് ശേഷം ജനിച്ച കുട്ടികൾക്ക്) ആണ് സെലക്ഷൻ സംഘടിപ്പിക്കുന്നത്. വയനാട് ജില്ലാ ടീമിലേക്കുള്ള സെലെക്ഷൻ ട്രയൽസ് ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് കൽപ്പറ്റ എസ് കെ എം ജെ സ്കൂൽ ഗ്രൗണ്ടിൽ വെച്ച് നടക്കുകയാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ അന്നേ ദിവസം സ്പോർട്സ് കിറ്റുമായി വരേണ്ടതാണെന്ന് വയനാട് ബേസ്ബോൾ അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.
വിശദവിവരങ്ങൾക്ക് 89437 52242 ഈ നമ്പറിൽ വിളിക്കാം.
Leave a Reply