May 21, 2024

മുള ഉൽപ്പന്നങ്ങളുടെ വൈവിധ്യം: കരകൗശല സെമിനാർ സംഘടിപ്പിച്ചു

0
Img 20231019 Wa0030.jpg
ബത്തേരി: മുള ഉൽപ്പന്നങ്ങളിൽ കരകൗശല സെമിനാർ നടത്തി. വയനാട് ജില്ലാ വ്യവസായ വകുപ്പും, തൃശൂർ ഹാൻഡിക്രാഫ്റ്റ്സ് സെന്ററും, ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറവും സംയുക്തമായാണ് കരകൗശല പ്രോത്സാഹന സെമിനാർ സംഘടിപ്പിച്ചത്. സുൽത്താൻ ബത്തേരി സ്മിയാസ് കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സെമിനാറിൽ 18 വയസ്സ് പൂർത്തിയായവർ മുതൽ നിരവധി ആളുകൾ പങ്കെടുത്തു.
വിവിധ വ്യവസായങ്ങൾ, സൗജന്യ പരിശീലനങ്ങൾ, ലോണുകൾ, സബ്സീഡികൾ, കേന്ദ്ര ഗവറെന്റിന്റെ ആർട്ടിസാൻസ് കാർഡ് ലഭ്യമാക്കുന്നതിനെ കുറിച്ചും, കാട് ലഭ്യമായാൽ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും വിശദമായി അറിയുന്ന ക്ലാസുകളാണ് സെമിനാറിൽ നടത്തിയത്. 
വിപണന മൂല്യമുള്ള കഴിവുകൾ ഉള്ളവർ അവരുടെ കഴിവ് പ്രദർശ്ശിപ്പിക്കുന്ന തിന്നായുള്ള സാഹചര്യം കരകൗശല പ്രോത്സാഹന സെമിനാർ വഴി ഒരുക്കാൻ സാധിച്ചു.
മുളയിൽ തീർത്ത നിരവധി കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു. വ്യവസായ വകുപ്പ് എം. ഡി ലിസമ്മ, വിനോദ് (ഹാൻഡി ക്രാഫ്റ്റ് സർവീസ് സെന്റർ തൃശൂർ ), ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം ചെയർമാൻ റഷീദ് ഇമേജ്, ബാംബൂ സിംഫണി ഉപജ്ഞാതാവ് ഉണ്ണികൃഷ്ണൻ പാക്കനാർ ( ഗ്രീൻസ് വൈസ് ചെയർമാൻ ), പ്രമോദ് എ വൺ സെമിനാറിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *