May 20, 2024

സന്തോഷ വാർത്ത: വയനാട് മെഡിക്കല്‍ കോളേജിൽ അടുത്ത അധ്യായന വര്‍ഷത്തില്‍ ക്ലാസ് തുടങ്ങും

0
20231019 183708.jpg

             
കൽപ്പറ്റ: വയനാട് മെഡിക്കല്‍ കോളേജില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ എം.ബി.ബി.എസ്. ക്ലാസ് തുടങ്ങാന്‍ പദ്ധതി തയ്യാറാക്കുകയാണെന്ന് ആരോഗ്യമന്ത്രി. ഇതുസംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ സമയബന്ധിതമായി പരിഹരിക്കും. സജ്ജമാക്കിയ ആറുനില കെട്ടിടത്തില്‍ ആദ്യ വര്‍ഷ ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങളൊരുക്കും.
സര്‍ക്കാര്‍ തലത്തില്‍ 5 നഴ്സിംഗ് കോളേജുകള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിയതില്‍ വയനാടും ഉള്‍പ്പെട്ടിട്ടുണ്ട്. നഴ്‌സിങ്ങ് കോളേജും മാനന്തവാടിയില്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. കാത്ത്‌ലാബ് പ്രവര്‍ത്തനം നവംബര്‍ ആദ്യവാരം തുടങ്ങാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *