May 9, 2024

പീഡാനുഭവ സ്മരണയിൽ ത്യാഗം 2024 കുരിശിന്റെ വഴി സംഘടിപ്പിച്ച് കെസിവൈഎം

0
Img 20240310 211822

 

മാനന്തവാടി: സഹനദാസനായ ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ട്, സഹനത്തിന്റെ വഴിയിലൂടെ ത്യാഗ നിർഭരമായ കുരിശിന്റെ വഴി, ത്യാഗം 2024 കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ, മാനന്തവാടി മേഖലയുടെയും കണിയാരം യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ, പാലാകുളി ജംഗ്ഷനിൽ നിന്ന് കണിയാരം ഗാഗുൽത്താ കുരിശുമലയിലേക്ക് നടത്തപ്പെട്ടു.

ഫാ. റോബിൻസ് കുമ്പളക്കുഴി മുഖ്യ സന്ദേശം നൽകി. കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, മാനന്തവാടി മേഖല ഡയറക്ടർ ഫാ. നിധിൻ പാലക്കാട്ട്, കണിയാരം യൂണിറ്റ് ഡയറക്ടർ ഫാ. സോണി വാഴക്കാട്ട്, കണിയാരം സെന്റ്. ജോസഫ് കത്തിഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. റിൻസൺ നെല്ലിമലയിൽ, ഫാ.ജിമ്മി ഓലിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ, ജനറൽ സെക്രട്ടറി ടിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറി ഡെലിസ് സൈമൺ വയലുങ്കൽ, കോർഡിനേറ്റർ ജോബിൻ തടത്തിൽ, മാനന്തവാടി മേഖല പ്രസിഡന്റ് ആൽബിൻ ആഗസ്റ്റിൻ, കണിയാരം യൂണിറ്റ് പ്രസിഡന്റ്‌ അഖിൽ ബാബു, മാനന്തവാടി മേഖല അനിമേറ്റർ സി. ജിനി എസ് എച്ച്, രൂപത സെക്രട്ടറിയേറ്റ് – സിൻഡിക്കേറ്റ് അംഗങ്ങൾ, സംസ്ഥാന സെനറ്റ് അംഗമായ ടിബിൻ പാറക്കൽ, മാനന്തവാടി മേഖല ഭാരവാഹികൾ, കണിയാരം യൂണിറ്റ് ഭാരവാഹികൾ, മേഖല- യൂണിറ്റ് അനിമേറ്റർമാർ എന്നിവർ നേതൃത്വം നൽകി. വിവിധ ഇടവകകളിൽ നിന്നായി ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *