May 17, 2024

വാഹനങ്ങളിൽ തോന്നുംപോലെ ഭാരം കയറ്റരുത്; അമിതഭാരം അപകടം ക്ഷണിച്ചുവരുത്തും: മോട്ടോർ വാഹന വകുപ്പ് 

0
Img 20240413 Wa0125

തിരുവനന്തപുരം: രാജ്യത്തെ വാഹന അപകടങ്ങളിൽ പ്രധാന കാരണങ്ങളിലൊന്ന് ചരക്ക് വാഹനങ്ങളിലെ അമിതഭാരമാണ്. വാഹനത്തിന്റെ ഭാരം റോഡിൽ അനുഭവപ്പെടുന്നത് ടയറുകൾ വഴിയാണ്. ഓരോ വാഹനത്തിലും കയറ്റാവുന്ന അനുവദിനീയ ഭാരം തീരുമാനിക്കുന്നത് ആക്സിലുകളുടെ എണ്ണം ടയറുകളുടെ തരം എണ്ണം എന്നിവയ്ക്ക് അനുസരിച്ചാണ്. സേഫ് ആക്സിൽ വെയിറ്റ് ലോകരാജ്യങ്ങൾ അംഗീകരിച്ച തരത്തിൽ തന്നെയാണ് നമ്മുടെ രാജ്യത്തും നടപ്പാക്കുന്നത്.

അമിതഭാരം റോഡുകളുടെ നാശത്തിനും, ഇത്തരം വാഹനങ്ങൾ അമിതമായി പുക വമിപ്പിക്കുകയും അതിലൂടെ അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുമെന്ന് പഠന റിപ്പോർട്ടുകൾ ഉണ്ട്. വാഹനത്തിന്റെ ഉപയോഗക്ഷമത, ഇന്ധനക്ഷമത, റോഡ് സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന അമിതഭാരം സാമൂഹിക സുരക്ഷയ്ക്ക് കൂടി ഭീഷണി ആകുന്ന ഒന്നാണ്.

ഇത്തരം അമിതഭാരം കയറ്റിയ വാഹനങ്ങൾ കാൽനടയാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും ഭീഷണിയായി പലയിടത്തും അപകടങ്ങൾ ഉണ്ടാക്കുന്നു. അമിതഭാരവുമായി ലോറികളുടെ പാച്ചിൽ മൂലം അടുത്തിടെയായി ജീവനുകൾ പൊലിയുന്ന സാഹചര്യങ്ങൾ നമ്മുടെ റോഡുകളിൽ ഉണ്ടായിട്ടുണ്ട്.

അമിതഭാരം കയറ്റുന്നത് നിങ്ങളുടെയും മറ്റു റോഡ് ഉപയോക്താക്കളുടേയും സുരക്ഷയെ അപകടത്തിലാക്കുന്നതിനു പുറമെ മറ്റൊരു വാഹനത്തിന് കിട്ടേണ്ട തൊഴിൽ ഇല്ലാതാക്കുന്നുണ്ട് എന്നത് കൂടി മറക്കരുത്. ആയതിനാൽ വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതിന്റെ അപകട സാധ്യതകളെ കുറിച്ചും മറ്റ് നഷ്ടങ്ങളെക്കുറിച്ചും ബോധവാന്മാരാവുക. നമ്മുടെ റോഡുകൾ സുരക്ഷിതമായിരിക്കട്ടെയെന്നും എംവിഡി പറയുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *