May 17, 2024

Organized training for palliative volunteers: പാലിയേറ്റീവ് വളന്റീയെഴ്സിന് പരിശീലനം സംഘടിപ്പിച്ചു 

0
Img 20240502 090025

മുപ്പയിനാട്: പാലിയേറ്റീവ് വളന്റീയെഴ്സിന് പരിശീലനവും ദീർഘ കാലമായി പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന വളന്റീർയേസിനെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നും ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുത്ത 20 അംഗങ്ങൾ വീതം പങ്കെടുപ്പിച്ചണ് പരിശീലനം സംഘടിപ്പിച്ചത് പരിപാടി നിയോജക മണ്ഡലം എംഎൽഎ അഡ്വ. ടി സിദീഖ് നിർവഹിച്ചു.

പഞ്ചായത്തിൽ വർധിച്ചു വരുന്ന കാൻസർ കിഡ്നി രോഗികളുടെ എണ്ണം വർധിച്ചു വരുന്നതായി യോഗം വിലയിരുത്തി എംഎൽഎ കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ കാൻസർ പ്രീതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് എംഎൽഎ ഉറപ്പുനൽകി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വിഎൻ ശശീദ്രൻ ആദ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പികെ സാലിം സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എകെ റഫീഖ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഡയാന മച്ചാടോ, വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ അംഗനവാടി, ആശ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത്‌ പാലിയേറ്റിവ് കമ്മറ്റി ഭാരവാഹികൾ, തുടങ്ങിയവർ പങ്കെടുത്തു ജെയിംസ് തോമസ്, പ്രവീൺ, എന്നിവർ ക്ലാസുകൾക് നേതൃത്വം നൽകി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *