April 30, 2024

വിദ്യാഭ്യാസ മൂല്യങ്ങൾ സാമൂഹിക നന്മക്കാവണം :കെ.കെ. അഹമ്മദ് ഹാജി

0
Img 20221224 Wa00472.jpg

പടിഞ്ഞാറത്തറ : വിദ്യാഭ്യാസമെന്നത് സാംസ്കാരിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതാവണമെന്നും ആ മൂല്യങ്ങളെ പൊതു സമൂഹത്തിൽ എത്തിക്കാനും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും തയ്യാറാവണമെന്നും ലഹരി ഉപയോഗത്തിനും വ്യാപനത്തിനുമെതിരെ സമൂഹം ഒറ്റകെട്ടായി നിൽക്കണമെന്നും ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി പ്രസ്താവിച്ചു പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ.ഗ്രീൻ മൗണ്ട് സ്കൂൾ അന്യുവൽ ഡേ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പി.ടി.എ പ്രസിഡന്റെ എ.പി സ്വാദിഖ് അധ്യക്ഷത വഹിച്ചു പ്രശസ്ത ആൽബം മാപ്പിള പാട്ട് ഗായകൻ സലീം കോടത്തൂർ മുഖ്യാഥിതിയായിരുന്നു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് പി.ബാലൻ മുഖ്യ പ്രഭാഷണം നടത്തി , ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം.ബഷീർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ബി. നസിമ ഡബ്ല്യു.എം.ഒ .ജോ.സെക്രട്ടറി മായൻ മണിമ, അഹമ്മദ് മാസ്റ്റർ, വാർഡ് മെമ്പർ ബിന്ദു, പ്രിൻസിപ്പാൾ നൗഷാദ് ഗസ്സാലി, എസ്.എം.സി ഭാരവാഹികളായ സി.കെ.ഇബ്രാഹീം ഹാജി, എൻ.പി.ഷംസുദ്ദീൻ, കളത്തിൽ മമ്മൂട്ടി, ഷമീർ കാഞ്ഞായി, കെ.ടി. കുഞ്ഞബ്ദുള്ള, അബ്ദുറഹിമാൻ പി.ടി ഭാരവാഹികളായ ജോളി എം.എൻ , സുമയ്യ .പി , സി.കെ. അബ്ദുൽ ഗഫൂർ , ജിസ്മോൻ, സന്തോഷ്, രതീഷ് ജോസഫ് സംസാരിച്ചു സ്കൂൾ കൺവീനർ സി.ഇ.ഹാരിസ് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ഡോ.പി.കെ. സുനിൽ നന്ദിയും പറഞ്ഞു 2021 – 22 അധ്യയന വർഷത്തെ സി.ബി.എസ്.ഇ പരീക്ഷയിൽ എ. വൺ നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം നൽകി ശേഷം സ്കൂൾ വിദ്യാർത്ഥികളുടെ വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *