സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു
മാനന്തവാടി;ആഗോള അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആതുരസേവനസംഘടനയായ ഹ്യൂമാനിറ്റി ഫസ്റ്റ് ഇന്ത്യയുടെ കീഴില്‍ കേരള ഫ്ളഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിന്റെ ഭാഗമായി ഇന്ന് പനമരം കീഞ്ഞകടവ് അംഗനവാടിയില്‍ വെച്ച് ജനമെത്രി എക്സെസ് വകുപ്പിന്റെ സഹകരണത്തോടുകൂടി മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6ാം തിയ്യതി വ്യാഴായ്ച പരക്കുനി അംഗനവാടിയിലും 7ാം തിയ്യതി വെള്ളിയാഴ്ച മന്തപ്പ സ്കൂള്‍ കല്പറ്റയിലും വെച്ച് ക്യാമ്പ് നടത്തപ്പെടുന്നതാണ്.8ാം തിയ്യതി തലപ്പുഴ ക്ഷീരസംഘം ഓഫീസില്‍ വച്ച് നടക്കുന്ന ക്യാമ്പ് ഹ്യൂമാനിറ്റി ഫസ്റ്റ് ഇന്ത്യ നാഷണല്‍ മെമ്പര്‍ സി. ശമീമിന്റെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ. പ്രഭാകരന് ഉദ്ഘാടനം ചെയ്യുന്നതാണ്. പത്രസമ്മേളനത്തില്‍ ഹ്യൂമാനിറ്റി ഫസ്റ്റ് ഇന്ത്യ നാഷണല്‍ മെമ്പര്‍ സി. ശമീം, കോഴിക്കോട് ഇന്‍ചാര്‍ജ് ബി.എം. ഷൗക്കത്തലി, അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് കമ്പളക്കാട് പ്രസിഡണ്ട് അയ്യൂബ് ,ആബിദ്, അബ്ദുറഹ്മാന് തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply