April 27, 2024

റോഡ് നന്നാക്കാൻ തയ്യാറാകാത്ത പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.: കോൺഗ്രസ്.

0
മാനന്തവാടി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും റോഡ് നന്നാക്കാൻ തയ്യാറാക്കാത്ത പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സ്ഥലം എം. എൽ.എ ഒ ആർ കേളു തയ്യാറകണമെന്ന് കോൺഗ്രസ്  മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മാനന്തവാടിയിലെ ഒട്ടുമിക്ക റോഡുകളും പ്രളയത്തിന് മുൻപ് തകർന്നതാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് നന്നാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. കുഴി നിറഞ്ഞ റോഡ് ജെ.സി. ബി ഉപയോഗിച്ച് പൊളിക്കുകയും അവിടംമണ്ണിട്ടുനികത്തു യുമാണ് ഇതുവരെ ചെയ്തിട്ടുള്ളത്. അതാണ് പൊതുജനത്തിന് സഞ്ചാരിക്കാൻ കഴിയാത്ത വിധം പൊളി ശല്യം ഉയരാൻ കാരണം. ഇത്രത്തോളം ബുദ്ധിമുട്ട് ജനങ്ങൾ അനുഭവിക്കുന്ന കണ്ടിട്ടും ഭരണകക്ഷിയിൽപ്പെട്ട പാർട്ടി നേതാക്കൾ ഇടപെടാത്തത് ഇരട്ടത്താപ്പാണ്.ഇത്തരം നേതാക്കളെ ജനം തിരിച്ചറിയണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഡെന്നിസൺ കണിയാരം അധ്യക്ഷത വഹിച്ചു.
മത്തായി മാസ്റ്റർ ,രവീന്ദ്രൻ, സി കൃഷ്ണൻ, എം.ആർ സുരേന്ദ്രൻ, പി.കെ കാദർ പി.പി എ ബഷീർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *