May 21, 2024

ജില്ലയിലെ സര്‍വ്വേയര്‍മാരുടെ കൂട്ട സ്ഥലമാറ്റം;യൂത്ത് കോഗ്രസ്സ് ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

0
08 1

കല്‍പ്പറ്റ:സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടരുടെ ഓഫീസ് യൂത്ത് കോഗ്രസ്സ് ഉപരോധിച്ചു.എല്ലാമാനദണ്ഡങ്ങളും ലംഘിച്ച് റവന്യൂമന്ത്രിയുടെ ജില്ലയായ കാസര്‍ക്കോട്ടെക്ക് റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വയനാട് ജില്ലയിലെ താലൂക്ക്‌സര്‍വ്വേയര്‍ ഉള്‍പ്പെടെയുള്ള 17ഓളം സര്‍വ്വേ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെ് ആവശ്യപ്പെട്ടാണ് പ്രക്ഷോപം തുടങ്ങിയത്.നിരവധി ഭൂമി പ്രശ്‌നങ്ങളുള്ള വയനാട്ടില്‍ പ്രശ്‌നം പരിഹരിക്കുതിനുവേണ്ടി രണ്ട് എല്‍.എ.ഓഫീസുകള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൂപ്പനാട്,കോട്ടപ്പടി,തൃക്കൈപ്പറ്റ,മാനന്തവാടി ,ബത്തേരി,താലൂക്കുകളിലേയും സാധാരണക്കാരായ നിരവധി കര്‍ഷകരുടേയും ജനങ്ങളുടേയും സങ്കീര്‍ണമായ ഭൂനികുതിപ്രശ്‌നങ്ങളും വനം റവന്യു വകുപ്പകളുടെ സംയുക്ത പരിശോധനയും സര്‍വ്വെ നടപടികളടക്കം ജില്ലയില്‍ രൂക്ഷമായ ഭൂമിപ്രശ്‌നം നിലനില്‍ക്കെ കൂട്ടത്തോടെയുള്ള സ്ഥലമാറ്റം സര്‍വ്വെവകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനം അവതാളത്തിലാക്കുമെന്നും കര്‍ഷകര്‍ക്കും സാധാരണ ജനങ്ങളുടേയും ഭൂമിപ്രശ്‌നം അതിസങ്കീര്‍ണമായി നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് യൂത്ത് കോഗ്രസ്സ് പ്രക്ഷോപത്തിന് മുന്നിട്ടിറങ്ങിയത്.ആയതിനാല്‍ ജനവിരുദ്ധസര്‍ക്കാര്‍ ഉത്തരവ് റദ്ദ്‌ചെയ്ത് സര്‍വ്വെ ഉദ്യോഗസ്ഥരെ നിലനിര്‍ത്തണം.ഈകാര്യത്തില്‍ ഭരണകക്ഷിഎം.എല്‍.എ.മാര്‍ കുറ്റകരമായ മൗനം വെടിഞ്ഞു.ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെും യൂത്ത് കോഗ്രസ്സ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് സാലി റാട്ടക്കൊല്ലി,ആന്റണി,ബിനീഷ് എമിലി,സുബൈര്‍ ഓണിവയല്‍,ജിജേഷ് രാജ്,സലിം കാരാടന്‍,സെഫീര്‍ റാവുത്തര്‍, ജിജുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *