May 20, 2024

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത;ആക്ഷന്‍ കമ്മിറ്റി മനുഷ്യ റയില്‍പാതയും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചു

0
01 1 2
ശ്രമിക്കുതിനെതിരെ നീലഗിരി-വയനാട് എന്‍.എച്ച് ആന്റ്
റയില്‍വേ ആക്ഷന്‍ കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മനുഷ്യ റയില്‍പാതയും പ്രതിഷേധ ധര്‍ണ്ണയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  കേന്ദ്രാനുമതി ലഭിക്കുകയും കേരളത്തിന്റെ സംയുക്ത സംരംഭ പട്ടികയില്‍ മുന്‍ഗണനാ ക്രമത്തില്‍ മൂന്നാം സ്ഥാനം നല്‍കുകയും ചെയ്തിട്ടുള്ള നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയെ കേരള സര്‍ക്കാര്‍ തന്നെ ഡി.എം.ആര്‍.സി ക്ക് പണം നല്‍കാതേയും ആവശ്യമായ രീതിയിലുള്ള അപേക്ഷ കര്‍ണ്ണാടക സര്‍ക്കാറിന് നല്‍കാതേയും അട്ടിമറിക്കാന്‍ ശ്രമിക്കുതിനെതിരെയാണ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.  ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.  കേരളം സംയുക്ത സംരംഭമായി നടപ്പാക്കാന്‍ തീരുമാനിച്ച നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാത 5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് ഡോ:ഇ.ശ്രീധരന്‍ ഉറപ്പു നല്‍കിയിരുതാണെന്ന് എം.എല്‍.എ പറഞ്ഞു.  എന്നാല്‍ ഡി.പി.ആര്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ മന:പ്പൂര്‍വ്വം വൈകിപ്പിക്കുകയാണ്.  പാതയുടെ സര്‍വ്വേക്ക് കര്‍ണ്ണാടകയാണ് തടസ്സമെന്ന് കേരള സര്‍ക്കാര്‍ അടിസ്ഥാനരഹിതമായി ആരോപിക്കുകയാണ്.  പ്രതിപക്ഷനേതാവ് രമേശ് ചെിത്തലയും ജനപ്രതിനിധികളും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തില്‍നിന്നും അപേക്ഷ ലഭിച്ചാല്‍ കര്‍ണ്ണാടക ഒരു തടസ്സവും നില്‍ക്കില്ല എന്ന് അറിയിച്ചതാണ്.  ജനപ്രതിനിധികളുടെ അപേക്ഷ പരിഗണിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുടെ സര്‍വ്വേക്ക് അനുമതി നല്‍കുതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി.  എന്നാല്‍ പാത നടപ്പാക്കേണ്ട ഏജന്‍സിയായ കേരള റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കിയെങ്കിലേ ഉത്തരവ് പുറപ്പെടുവിക്കാനാവൂ.  റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അപേക്ഷ ലഭിച്ചാല്‍ ഒരു ദിവസം കൊണ്ട് കര്‍ണ്ണാടകയില്‍നിന്ന് സര്‍വ്വേക്കുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.  
മുന്‍ കേന്ദ്രമന്ത്രിയും നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ പി.സി.തോമസ് യോഗം ഉല്‍ഘാടനം ചെയ്തു.  തലശ്ശേരി-മൈസൂര്‍ റയില്‍പാതക്കുവേണ്ടി നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റയില്‍പാതയെ അട്ടിമറിക്കരുതെ് അദ്ദേഹം ആവശ്യപ്പെട്ടു.  20% വരുമാനമാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് കണക്കാക്കിയിട്ടുള്ളത്.  ഇത് ഇന്ത്യയില്‍തന്നെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ്.  തലശ്ശേരി-മൈസൂര്‍ റയില്‍പാതക്ക് വലിയ നഷ്ടവുമാണ് കാണിച്ചിട്ടുള്ളത്.  എന്നാല്‍ സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് മാനന്തവാടി വഴി തലശ്ശേരിയിലേക്ക് റയില്‍പാത നിര്‍മ്മിച്ച് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുമായി ബന്ധിപ്പിച്ചാല്‍ ഇരു പാതകളും നിര്‍മ്മിക്കാം.  സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ടിയാണ് നടപടികള്‍ സ്വീകരിക്കേണ്ടതെും പി.സി.തോമസ് ആവശ്യപ്പെട്ടു.  കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുള്ള പ്രായോഗികമായ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കു നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണം.  സുല്‍ത്താന്‍ ബത്തേരി ബിഷപ്പ് ഡോ:ജോസഫ് മാര്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി.  വികസനത്തിന് തടസ്സം നില്‍ക്കുത് ശരിയായ നടപടിയല്ലായെന്ന് അദ്ദേഹം പറഞ്ഞു.  അനുമതി ലഭ്യമായിട്ടുള്ള നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത എത്രയും വേഗം പൂര്‍ത്തിയാക്കുതിന് ജനപ്രതിനിധികളും സര്‍ക്കാറും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  
ആക്ഷന്‍ കമ്മിറ്റി കവീനര്‍ അഡ്വ:ടി.എം.റഷീദ് സമരം സംബന്ധിച്ച് വിശദീകരണം നടത്തി.  കെ.കെ.അബ്രഹാം, വി.മോഹനന്‍, ഹാരിസ് പടിഞ്ഞാറത്തറ, എം.സി.സബാസ്റ്റ്യന്‍, കെ.കെ.ഹംസ, മുഹമ്മദ് ഷരീഫ്, ജോണി പാറ്റാനി, പി.വൈ.മത്തായി, മോഹന്‍ നവരംഗ്, ഷൈജല്‍, ഡോ:ലക്ഷ്മണന്‍, അഡ്വ:പി.വേണുഗോപാല്‍, അഡ്വ:ജോഷി സിറിയക്ക്, റസാക്ക് കല്‍പ്പറ്റ, എം.എ.അസൈനാര്‍, ആനന്ദ് പത്മനാഭന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *