May 17, 2024

നോട്ട് നിരോധന വാർഷികം: സൂപ്പർ ഹിറ്റായി അനീസിന്റെ കാർട്ടൂൺ. ‘എട്ടിൽ പ്പെട്ടുപോയവർ ‘

0
Fb Img 1510112815632
മാനന്തവാടി: നോട്ടു നിരോധനത്തിന്റെ വാർഷികത്തെ തുടർന്ന് പരാതികളും പരിഹാസങ്ങളും  ആക്ഷേപങ്ങളും സിനിമകൾ വരെയും ഉണ്ടായിട്ടുണ്ടങ്കിലും അതിനിടയിൽ സൂപ്പർ ഹിറ്റാവുകയാണ് മാനന്തവാടിയുടെ സ്വന്തം ചിത്രകാരനായ അനീസ് മാനന്തവാടിയുടെ കാർട്ടൂൺ. എട്ടിൽ പ്പെട്ടു പോയവർ എന്ന പേരിൽ സ്വന്തം ഫെയ്സ് ബുക്ക് അക്കൗണ്ടിലാണ് അനീസ് കാർട്ടൂൺ വരച്ച് പോസ്റ്റിട്ടത്.

       നോട്ടു നിരോധനത്തെ തുടർന്ന് പത്രങ്ങളിലടക്കം നിരവധി കാർട്ടൂണുകൾ പ്രത്യക്ഷ പ്പെട്ടിട്ടുണ്ടങ്കിലും  അനീസിന്റെ കാർട്ടൂൺ വേറിട്ടതായി . ആനുകാലിക വിഷയങ്ങളിൽ പതിവായി കാർട്ടൂൺ വരക്കുന്ന അനീസ് ഗൗരീലങ്കേഷിന്റെ വധത്തെ തുടർന്ന് ' തോക്കരുത് ' എന്ന പേരിൽ വരച്ച കാർട്ടൂൺ ഏറെ ചർച്ച ചെയ്യപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
     പൊതുജനത്തെ ബാധിക്കുന്ന പ്രശ്നങ്ങളെയും സാമൂഹ്യ പ്രശ്നങ്ങളെയും തൂലിക കൊണ്ടും ക്യാൻവാസ് കൊണ്ടും  നേരിടുക എന്നത് മാത്രമാണ് ഇതിന് പിന്നിലെന്ന് അനീസ് പറയുന്നു.
    എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ കാർട്ടൺ വരച്ചത്. പിന്നീട് അത് ജീവിത ശൈലിയായി തുടർന്നു. ഇപ്പോൾ എല്ലാ ആഴ്ചയും കാർട്ടൂൺ വര ആവർത്തിക്കുന്നു. വരച്ച കാർട്ടൂണുകൾ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. മാനന്തവാടി ടൗണിൽ ഹസ്ത എന്ന പേരിൽ ചിത്രകലാ വിദ്യാലയം നടത്തുന്ന അനീസ് വിവിധ സ്കൂളുകളിലെ ചിത്രകലാധ്യാപകൻ കൂടിയാണ്.
     നോട്ടു നിരോധനത്തെ തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കാരണമാണ് അവർ തന്റെ കാർട്ടൂണിനെ സ്വീകരിച്ചതെന്നും സമൂഹത്തിൽ ശബ്ദമില്ലാത്തവരുടെ    പ്രതികരണമാണിതെന്നും 'എട്ടിൽ പ്പെട്ടുപോയവർ ' ഹിറ്റായതിനെ കുറിച്ച് അനീസ് പറയുന്നു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *