June 16, 2025

പുത്തരി ഉത്സവം ആഘോഷിച്ചു.

0
puthari-news-paper

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി> ശ്രീ വടേരി ശിവക്ഷേത്രത്തില്‍ പുത്തരി ആഘോഷിച്ചു.  പടച്ചിക്കുന്ന് കോളനിയിലെ ആദിവാസി മൂപ്പന്‍  കൊയ്ത് കൊണ്ടുവന്ന നെല്‍കതിരുകള്‍ ആല്‍ത്തറയില്‍ വെച്ചു. കുത്തുവിളക്ക്, വാദ്യം, എന്നിവയുടെ അകമ്പടിയോടെ  ക്ഷേത്ര സന്നിധിയില്‍  എത്തിച്ച നെല്‍കതിരുകളില്‍  കതിര്‍ പൂജ നടത്തി ഭക്തജങ്ങള്‍ക്ക്  വിതരണം ചെയ്തു.  പൂജാകര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരി, ശാന്തിമാരായ മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.  ആഘോഷ കമ്മിറ്റി പ്രസിഡന്റ് വി ആര്‍ മണി,  ജനറല്‍സെക്രട്ടറി  എം വി സുരേന്ദ്രന്‍, ട്രഷറര്‍ മതപ്പാട്ട് ഹരിഹരന്‍, സി കെ ശ്രീധരന്‍, ടി കെ ഉണ്ണി, പി പി സുരേഷ്കുമാര്‍, കെ എം പ്രദീപ്‌, കെ കെ നളിനാക്ഷന്‍ , മാതൃശക്തി പ്രസിഡന്റ് ഗിരിജാ ശശി, സെക്രട്ടറി  ഇ കെ അജിത, കുമാരി, പ്രിന്‍സി സുന്ദര്‍ലാല്‍, മിനി സുരേന്ദ്രന്‍,  എന്നിവര്‍  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് പുത്തരി സദ്യയും വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *