May 20, 2024

സ്റ്റാര്‍ട്ട് അപ് വായ്പാ പദ്ധതി;ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ 16 മുതല്‍

0
കല്‍പ്പറ്റ:കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതിയ്ക്കുള്ള ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 16 മുതല്‍ ആരംഭിക്കും. 
പദ്ധതി പ്രകാരം പരമാവധി 10 ലക്ഷം രൂപവരെ വായ്പയായി ലഭിക്കും. ഗ്രാമപ്രദേശത്ത് 98,000/- രൂപവരെയും നഗരപ്രദേശത്ത് 1,20,000/- രൂപ വരെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 5 ലക്ഷം രൂപ വരെ 6% പലിശ നിരക്കിലും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ 7% പലിശ നിരക്കിലും വായ്പ ലഭിക്കും. തിരിച്ചടവ് കാലയളവ് 84 മാസം വരെ. അപേക്ഷകന്‍ ബിരുദ തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബിഎസ്, ബി.ഡി.എസ്,ബി.എ.എം.എസ്,ബി.എച്ച്.എം.എസ്,ബി.ടെക് മുതലായവ) വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കണം. പ്രായം 40 വയസ്സ് കവിയാന്‍ പാടില്ല. 
വായ്പാ തുകയുടെ 20% (പരമാവധി 2 ലക്ഷം രൂപ) പിന്നോക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും.സബ്‌സിഡി അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വയ്ക്കും. സംരംഭകന്‍ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും മാത്രമാണ് തിരിച്ചടയ്‌ക്കേണ്ടത് www.ksbcdc.com എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് വഴി ജനുവരി 25 നകം രജിസ്റ്റര്‍ ചെയ്യണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *