May 18, 2024

ഇന്ന് ലോക വനിതാ ദിനം: സ്ത്രീ ശാക്തീകരണത്തിൽ കേരള മോഡൽ

0
Images
  ഫാരിസ് .പി
               ലോകത്തെമ്പാടുമുള്ള വനിതകളുടെ  ദിനം വീണ്ടും എത്തിയിരിക്കുകയാണ്. അന്താരാഷ്‌ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8ാം തീയതി ആചരിച്ചു വരുന്നു .1857 മാർച്ച് 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരത്തിന്റെയും പ്രക്ഷോഭത്തിന്റെയും വിജയം മാണ് ഇന്ന് നാം കൊണ്ടാടുന്ന വനിതാദിനത്തിന്റെ തുടക്കമെന്ന്   ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.  സാധാരണകാരിൽ സാധരണകാരായ ഒരു കുട്ടം സ്ത്രീകള്‍ ചരിത്രം സൃഷ്ടിച്ചതിന്‍റെ വിജയ കഥയാണ് ഓരോ വനിതാദിനത്തിന് നമുക്ക് മുന്നിൽ പറയാനുള്ളത്. പ്രാതിനിധ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി സ്ത്രീകള്‍ നടത്തിയ പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ന് വനിതദിനം അതിന്‍റെ ശതാബ്ദിയിലേക്ക് കടക്കുമ്പോള്‍ പല മേഖലകളിലും സ്ത്രീ ഇന്ന് പുരുഷനോടൊപ്പത്തിൽ നിൽക്കുന്നുണ്ട്. രാജ്യത്തിന്‍റെ  പല സു പ്രധാനപ്പെട്ട മേഖലകളിൽ ജോലി ചെയ്യുന്നവരിലും നല്ല ഒരു ശതമാനം വരെ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ട് രാഷ്ട്രീയരംഗത്തും, നീതിന്യായ രംഗത്തും സ്ത്രീ ശബ്ദം മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്തിനെറെ പറയുന്നു ഇന്ത്യൻ  സൈന്യത്തില്‍ വരെ ഈ കാലഘട്ടത്തിൽ സ്ത്രീ സാന്നിദ്ധ്യം പ്രകടമായിരിക്കുകയാണ് .  എന്നാൽ കൂടി തന്നെ സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാനായി എന്ന് ഉറച്ച ശബ്ദത്തിൽ  നമ്മുക്ക് ഇന്നും പറയാനാവില്ല. ഭ്രൂണഹത്യ മുതല്‍ തുടങ്ങുന്നു സ്ത്രീകളോടെള്ള പീഡനങ്ങൾ ,ശാരീരിക ഗാര്‍ഹിക മാനസിക പീഡനങ്ങള്‍ തുടങ്ങിയ പഴയ കാലഘട്ടത്തിന്റെ തുടർ കഥകൾ ഇന്നും സ്ത്രീകളെ പിൻതുടരുന്നു .  നമ്മുടെ കേരളത്തെപ്പോലെ ഉയര്‍ന്ന സാക്ഷരതയും സാംസ്ക്കാരവുമുള്ള ഈ ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന നമ്മുടെ സംസ്ഥാനത്തു പോലും സ്ത്രീകളും പെൺകുട്ടികളും ഒട്ടും തന്നെ സുരക്ഷിതരല്ലെന്ന് വരുമ്പോള്‍ അന്താരാഷ്ട്ര വനിതാദനിത്തിന് പ്രസക്തി നഷ്ടപ്പെട്ടു പോകുന്നുണ്ടോ? എന്ന് നാം ഒരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ നീളുന്ന പീഡിതരുടെ നിര നീണ്ടുനീണ്ട് നമ്മുടെ കിടപ്പുമുറിയോളം  വരെ വരാം എന്ന ഞെട്ടല്‍ സമൂഹം ഒന്നിച്ച് ഏറ്റെടുക്കേണ്ടതാണ്.
                    ഒരോ വനിതാ ദിനം  കടന്നുവരുമ്പോൾ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ,പേരാടിയ ഒരു കുട്ടം സ്ത്രീകളുടെ കരുത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് ഒരോ വനിത ദിനവും ജാതിമത ,ദേശ സാമ്പത്തിക, സാംസ്‌കാരിക അതിര്‍ത്തികളെ ഇല്ലാതാക്കി സ്ത്രീകള്‍ അവര്‍ക്കായി കണ്ടെത്തിയ ദിനം. അവകാശ സമരത്തിന്റെ  നിരവധി അനുഭവങ്ങളിലൂടെയാണ് ഈ ദിനം കടന്നു പോകുനത്.  സമൂഹത്തിൽ നിന്നും ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നും,യാത്രയ്ക്ക് ഇടയിലും, സ്വന്തം കുടുംബത്തിൽ നിന്ന് പോലും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്ന് പോയി കൊണ്ടു രിക്കുന്നത്.അതിനാൽ തന്നെ ഒരോ പെൺകുട്ടികളെയും ബാല്യം മുതൽ തന്നെ പ്രതികരണ ശേഷി ഉള്ളവരായി വളർത്തണം.  
നാം ജീവിക്കുന്ന ഈ സമൂഹത്തെ തുടര്‍പോരാട്ടത്തിലൂടെ സ്ത്രീകളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും വേണ്ടിയും  ഉടച്ചുവാര്‍ക്കപ്പെടണ്ടേതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് നമ്മുടെ സമൂഹം. ഒരോ വനിത ദിനവും കടന്ന് പോകുമ്പോഴും സ്ത്രീകളോടുള്ള  സമീപനത്തിലും കാഴ്ചപ്പാടുകളിലും ഒരു മാറ്റവും മില്ലാതെ അത് കൂടതൽ അപകടങ്ങളിലോക്ക് പ്പോകുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് നമ്മെ ഓർമ്മപ്പെടുത്തുകയാണ് സ്ത്രീകൾക്ക് നേരൊ നടക്കുന്ന ഒരോ അക്രമണ സംഭവങ്ങളും 
.സ്ത്രീ ശാക്തീകരണ രംഗത്ത് പതിറ്റാണ്ടുകളായി ഒരു മാതൃക സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. സാക്ഷരതാ പ്രസ്ഥാനം, കുടുംബശ്രീ സംവിധാനം, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയെല്ലാം സ്ത്രീകൾക്ക് ധാരാളം അവസരങ്ങൾ സൃഷ്ടിച്ചു. ജനകീയാസൂത്രണവും ത്രിതല പഞ്ചായത്തു സംവിധാനമൂലം അനവധി സ്ത്രീകൾ അധികാരത്തിലേക്കും ചുവടു വെച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *