May 17, 2024

വടക്കനാട് സമരം കരുത്താർജിക്കുന്നു: കൽമതിൽ നിർമ്മിക്കാൻ എം.പി. പത്ത് ലക്ഷം അനുവദിച്ചു.

0
Img 20180323 Wa0055 1
സെയ്തലവി പൂക്കളത്തിൽ: 
ബത്തേരി: .  വടക്കനാട് പ്രദേശത്തെകർഷകരുടെ അനിശ്ചിതകാല സമരം ശക്തി പ്രാപിച്ച് പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ തെല്ലും വിട്ടുവീഴ്ചക്കില്ലാതെ കർകശ നിലപാടിൽ മുന്നോട്ട് പോവുന്ന വനം വകുപ്പധികൃതരുടെ  സമീപനത്തിൽ ജനരോക്ഷം ശക്തി പ്രാപിക്കുന്നു .ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് സമരത്തിന് പിന്തുണയായി കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ സമരപന്തലിൽ എത്തിയത് .വിവിധ ക്രിസ്തീയ .ഹൈന്ദവ .മുസ്ലീം.സംഘടനകൾ സമരപന്തലിലെത്തി പിൻതുണ അറിയിച്ചു. വനം വകുപ്പ് കാര്യല്ല ഗെയ്റ്റിന് മുൻപിൽ നടക്കുന്ന ഈ സമരം വനം വകുപ്പിനെ കുഴക്കുന്നുണ്ടെങ്കിലും അണുവിട വിട്ടുവീഴ്ചയ്ക്ക് ഇവർ തയ്യാറാവുന്നില്ല. സമരപന്തലിലെത്തിയ എം.പി.എം.ഐ.ഷാനവാസ് പ്രദേശത്ത് കൽമതിൽ നിർമിക്കാൻ പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വയനാടൻ കർഷകജനതയുടെ നിലനിൽപ്പിന്റെ പോരാട്ടം ജില്ലയിലെ മുഴുവൻ ജനങ്ങളും ഏറ്റെ ട്യക്കുന്നതിന്റെ തെളിവാണ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഇവിടെ പ്രതിഫലിച്ചത് .പതിനൊന്നാം ദിവസമായ ചൊവ്വാഴ്ച വീണ്ടും ചർച്ചയ്ക്ക് സമരസമിതിയെ ക്ഷണിച്ചിട്ടുണ്ട്.
വടക്കനാട് ഗ്രാമസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ഡി എഫ് ഓ ഓഫീസിനു മുമ്പിൽ നടക്കുന്ന നിരാഹാരസമരം നിരവധി  ദിവസം  പിന്നിടുമ്പോൾ നിരവധി ആളുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരപന്തലിൽ എത്തിച്ചേർന്നു.
 
ഇന്നത്തെ പ്രധാന സംഭവങ്ങളും സന്ദർശിച്ചവരും 
സാലു മേച്ചേരി, ക്രിസ്ത്യൻ കൾച്ചറൽ ഫോറം ജില്ല ചെയർമാൻ
തോമസ് ഏറണാട്ട് , പാസ്റ്ററൽ കൗൺസിൽ മുൻ സെക്രട്ടറി
ജിഷിൻ, KCYM പ്രസിഡണ്ട്
ബിനു മാങ്കൂട്ടം, മിഷൻ ലീഗ് സംസ്ഥാന പ്രസിഡണ്ട്
ഫ്രെട്ടേണിറ്റി മൂവുമെന്റ്  സംസ്ഥാന സെക്രട്ടറി മുജീബ് റഹമാൻ
പ്രഘടനവുമായി വന്നവർ
KCYM മാനന്തവാടി രൂപത, Fr. ലാൽ ജേക്കബ് പൈനിങ്കൽ,
ജില്ല പഞ്ചായത്ത് മെമ്പർ , ബിന്ദു മനോജ് ,
KG ഗോപാലപിള്ള , മഹാഗണപതി ക്ഷേത്ര പ്രസിഡണ്ട്,
Fr. സോണി വടയാപറമ്പിൽ, ഊട്ടി st. ജോസഫ് ചർച്ച്,
Fr. ജിജൊ, കുനൂർ സെന്റ് സെബാസ്റ്റിൻസ് ചർച്ച്,
പ്രകടനമായി വന്നവർ
കോട്ടക്കുന്ന് റസിഡൻസ് അസോസിയേഷൻ, 
Fr. ജോയി ഉള്ളാട്ടിൽ ,
ചെതലയം' St. ജോർജ് യാക്കോബായ സുറിയാനി പള്ളി, Fr. ബൈജു മന്യാത്ത് ,
ആർമാട് കുടുബശ്രീ പ്രവർത്തകർ,
ചീരാൽ ലയൺസ് ക്ലബ്, ജേക്കബ് C വർക്കി, അനീഷ് P
പാറക്കടവ് കുരുമുളക് സംരക്ഷണ സമിതി, KJ മാത്യു കോട്ടൂർ,
കട്ടയാട്, കൈവട്ടമൂല, പഴുപ്പത്തൂർ നിവാസികൾ,
നെൻമേനിക്കുന്ന് നിവാസികൾ ,
സ്നേഹ ദീപം റസിഡൻസ് അസോസിയേഷൻ കോളിയാട് മാത്തൂർ പാലം.
ജനപ്രിയ സ്വാശ്രയ സംഘം പാറത്തോട് കേളകം പഞ്ചായത്ത് കണ്ണൂർ 
St. ജോസഫ് ചർച്ച് മൂലേപ്പാടം, നിലമ്പൂർ മലപ്പുറം
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ 
V. T മേരി, V ഭാസക്കൻ ആക്ഷൻ കമ്മിറ്റി ചീരാൽ, V. T ബേബി, K രാജഗോപാലൻ
എജ്യുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസ്സോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി
കേരള അക്കാദമി ഓഫ് എൻജിനീയറിഗ്, ജേക്കബ് C വർക്കി
പെന്ത്കോസ് മിഷൻ ബത്തേരി
എന്നീ സംഘടനകൾ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സമരപന്തലിൽ എത്തി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *