May 17, 2024

പൊലിക 2018:സ്റ്റാളുകളൊരുക്കി കുടുംബശ്രീ

0
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എസ്.
കെ.എം.ജെ സ്‌കൂളില്‍ നടക്കുന്ന പൊലിക 2018 മെഗാ പ്രദര്‍ശന മേളയില്‍
വൈവിദ്ധ്യമായ വിഭവങ്ങളും സേവനങ്ങളുമായി കുടുംബശ്രീ ജില്ലാ മിഷന്‍. ജില്ലാ
മിഷന്റെ നേരിട്ടുള്ള മൂന്ന് സ്റ്റാളുകളും ജില്ലയിലെ 26 സി.ഡി.എസ്സുകളുടെ സ്റ്റാളുകളുമായി
29 സ്റ്റാളുകള്‍ കുടുംബ ശ്രീയ്ക്കുണ്ട്.
 സി.ഡി.എസ്സിന്റെ പ്രധാന പ്രവര്‍ത്തനങ്ങളും പ്രത്യേകതകളും ഉള്‍പ്പെടുത്തിയാണ്
സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിഭവസമൃദ്ധമായ രുചിക്കൂട്ടും പൊലികയില്‍
കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്.ഓപ്പണ്‍ സ്റ്റേജിനോട് ചേര്‍ന്നാണ് ഫുഡ് കോര്‍ട്ട്
പ്രവര്‍ത്തിക്കുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്റ്റാളില്‍ ജോലിചെയ്യുന്ന
ജീവനക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നത് കുടുംബശ്രീ കാറ്ററിങ് സര്‍വീസ് ആണ്.
അതാത് സി.ഡി.എസ്സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായ
ഗ്രൂപ്പുകളുടെയും ജെ.എല്‍.ജി ഗ്രൂപ്പുകളുടെയും ഉല്പന്നങ്ങളാണ് സ്റ്റാളുകളില്‍ വില്പനക്കായി എത്തിച്ചിട്ടുള്ളത്. അമ്പലവയല്‍ കുട നിര്‍മ്മാണ യൂണിറ്റിന്റെ കുട,സ്വാതി
കാറിപൗഡര്‍ന്റെ വിവിധ തരം കാറിപൗഡറുകളും അച്ചാറുകളും, ജീവ കട്ട്ഫ്രൂട്ട്,
പഴശ്ശിറൈസ്, കരകൗശല വസ്തുക്കള്‍, മണ്‍പാത്രങ്ങള്‍, മെഴുകുതിരി, ബേക്കറികള്‍,
മുളയുള്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, കാര്‍ഷിക ഉല്പന്നങ്ങള്‍, പച്ചക്കറി, എല്‍.ഇ.ഡി
ബള്‍ബ്, ജൈവ കീടനാശിനി, ജൈവ വളങ്ങള്‍, സോപ്പ്, പരമ്പരാഗത നെല്‍
വിത്തിനങ്ങള്‍, പഴവര്‍ഗങ്ങള്‍, വാഴനാര് ഉല്പന്നങ്ങള്‍, ബാഗ്, ആയുര്‍വേദ മരുന്നുകള്‍,
ആഭരണങ്ങള്‍, മാനിപ്പുല്ല് ഉല്പന്നങ്ങള്‍, ചക്കയുടെ 25 ഓളം വിഭവങ്ങള്‍ തുടങ്ങി
നിരവധി ഇനങ്ങള്‍ സ്റ്റാളിലുണ്ട്. ഗുണമേന്‍മ്മയുള്ള വിഭവങ്ങള്‍ക്കായി കുടുംബശ്രീ
സ്റ്റാളുകളില്‍ വന്‍ തിരക്കും അനുഭവപ്പെടുന്നു. കുറഞ്ഞ വിലയിലാണ് ഫുഡ്‌കോര്‍ട്ടില്‍
ഭക്ഷണം ലഭ്യമാകുന്നത്. വിവിധതരം ചക്കയുടെ വിഭവങ്ങളും ജ്യൂസുകളുമാണ് ആളുകള്‍ക്ക് എറെ പ്രിയം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *