April 29, 2024

പ്രളയം: കെ.പി.സി.സി. ധനസമാഹരണം ജില്ലാ യോഗങ്ങള്‍ സെപ്റ്റംബര്‍ 5 മുതല്‍

0

പ്രളയബാധിതര്‍ക്ക് കെ.പി.സി.സി നിര്‍മ്മിക്കുന്ന 1000 വീടുകളുടെ നിര്‍മ്മാണത്തിനുള്ള ധനസമാഹരണവും, ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാനായി ജില്ലാ തല യോഗങ്ങള്‍ സെപ്റ്റംബര്‍ 5 മുതല്‍ 13 വരെ ചേരുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍രവി അറിയിച്ചു.
 മണ്ഡലംബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാര്‍, എം.പിമാര്‍. എം.എല്‍.എമാര്‍,കെ.പി.സി.സി.ഡി.സി.സി. അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, പോഷക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. 
സെപ്തംബര്‍ 5ന് രാവിലെ 10ന് പത്തനംതിട്ട ഉച്ചയ്ക്ക് 3ന് കോട്ടയം,  6ന് രാവിലെ 10 ന് തിരുവനന്തപുരം, 8ന് രാവിലെ 10ന് കാസര്‍ഗോഡ് ഉച്ചയ്ക്ക്  3ന് കണ്ണൂര്‍, 9ന് രാവിലെ 10 ന് പാലക്കാട് ഉച്ചയ്ക്ക് 3ന് തൃശൂര്‍, 11 ന് രാവിലെ മലപ്പുറം ഉച്ചയ്ക്ക് 3ന് കോഴിക്കോട്, 12ന് രാവിലെ 10ന് എറണാകുളം, 13 ന് രാവിലെ 10ന് ആലപ്പുഴ ഉച്ചയ്ക്ക്  3 ന് കൊല്ലം. 
ജില്ലായോഗങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എം.പി, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
 അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന 1000 വീടുകള്‍ നിര്‍മ്മിക്കുന്നതിന് 50 കോടി രൂപ സമാഹരിക്കാനാണ് കെ.പി.സി.സി തീരുമാനം. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഓരോ വീട് സ്‌പോണ്‍സര്‍ ചെയ്യും. പ്രളയബാധിത പ്രദേശങ്ങളിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളെ ഇതില്‍ നിന്നും കെ.പി.സി.സി ഒഴിവാക്കിയിട്ടുണ്ട്. അവ ഏതൊക്കെയെന്ന് തീരുമാനിക്കാന്‍ ഡി.സി.സികളെ ചുമതലപ്പെടുത്തി.
കെ.പി.സി.സിയുടെ 1000 ദുരിതാശ്വാസ ഭവനനിര്‍മ്മാണ പദ്ധതിയിലേക്ക് പണം നല്‍കുന്നതിനായി കെ.പി.സി.സി. പ്രസിഡന്റിന്റെ പേരില്‍ ധനലക്ഷമി ബാങ്കിന്റെ തിരുവനന്തപുരം ശാസ്തമംഗം ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ : 012605300008880, ഐ.എഫ്.എസ് കോഡ് : ഡി.എല്‍.എക്‌സ്.ബി 0000126 (IFSC DLXB  0000126). 
സംഭാവനകള്‍ ചെക്ക്/ട്രാപ്റ്റ് ആയി കെ.പി.സി.സിക്കു നല്‍കാം. അതില്‍ പ്രസിഡന്റ് കെ.പി.സി.സി. (PRESIDENT KPCC – THOUSAND RELIEF HOME FUND) എന്ന് രേഖപ്പെടുത്തണം. അയയ്‌ക്കേണ്ട വിലാസം: ഇന്ദിരാഭവന്‍, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം-695010
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *