April 29, 2024

കേരളത്തിൽ നിന്നുള്ള നാല് ഗ്രാമീണ ഗവേഷകരുടെ കണ്ടെത്തലുകൾക്ക് ദേശീയ അംഗീകാരം

0
Img 20180901 155522
കൽപ്പറ്റ: 
ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്‍റ് ആന്‍റ് പഞ്ചായത്തീരാജില്‍ വെച്ചു ആഗസ്റ്റ് 30, 31 തിയ്യതികളില്‍ നടന്ന ദേശീയ ഗ്രാമീണ ഗവേഷകസംഗത്തില്‍ കേരളത്തില്‍ നിന്നുള്ള 4 ഗ്രാമീണ ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക് പുരസ്കാരം ലഭിച്ചു. കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഗ്രീന്‍ എനര്‍ജി, മാലിന്യ സംസ്കരണം, സുസ്ഥിര ഭവന നിര്‍മ്മാണം, ആരോഗ്യസംരക്ഷണം-മുതിര്‍ന്ന പൗരന്‍മാരുടെ പരിചരണം, കുടിവെള്ളം-ശുചിത്വം, സുസ്ഥിര ഉപജീവനം എന്നിങ്ങനെ 7 വിഭാഗങ്ങളിലാണ് പ്രദര്‍ശനവും മല്‍സരവും സംഘടിപ്പിച്ചത്.
ഇതില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ  ഷാജി വര്‍ഗീസിന് സുസ്ഥിര ഭവന നിര്‍മ്മാണത്തിലും, കണ്ണൂരില്‍ നിന്നുതന്നെയുള്ള  പി. അജയന് കുടിവെള്ളം-ശുചിത്വം എന്ന വിഭാഗത്തിലും വയനാട് ജില്ലയില്‍ നിന്നുള്ള കുമാരി ഒലി അമന്‍ ജോധക്ക് സുസ്ഥിര ഉപജീവനം എന്ന വിഭാഗത്തിലുമാണ് അംഗീകാരം ലഭിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
ഓട്ടോമാറ്റിക് ഡെസ്റ്റ് റിമൂവിംഗ് സിസ്റ്റമാണ് ഷാജി വര്‍ഗ്ഗീസ് പ്രദര്‍ശിപ്പിച്ചത്. വയര്‍ലെസ് വാട്ടര്‍ ലെവല്‍ ഓട്ടോമാറ്റിക് കണ്‍ട്രോള്‍ സിസ്റ്റമാണ് അജയന്‍ പ്രദര്‍ശിപ്പിച്ചത്. തേനീച്ചയുടെ കൂട്ടുകാരി എന്നറിയപ്പെടുന്ന ഒലി അമന്‍ ജോധ തേനീച്ച പകര്‍ന്ന യന്ത്രമാണ് പ്രദര്‍ശിപ്പിച്ചത്. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെ നേതൃത്വത്തിലാണ് പ്രസ്തുത ഗവേഷകര്‍ ഗ്രാമീണ ഗവേഷണ സംഗമത്തില്‍ പങ്കെടുത്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *