April 29, 2024

കേരളത്തെ സാമുദായികവത്ക്കരിക്കാനുള്ള സി പി എം നീക്കം ആപത്കരമാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

0
04 1
 

കേരളത്തെ സാമുദായികവത്ക്കരിക്കാനുള്ള സി പി എം നീക്കം ആപത്കരം:  മുല്ലപ്പള്ളി രാമചന്ദ്രന്‍
കൽപ്പറ്റ: 

കേരളത്തെ സാമുദായികവത്ക്കരിക്കാനുള്ള സി പി എം നീക്കം ആപത്കരമാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മീനങ്ങാടിയില്‍ ജില്ലാ കോണ്‍ഗ്രസ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ജാതി ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ സി പി എമ്മും ബി ജെ പിയും സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. കോണ്‍ഗ്രസ് എല്ലാക്കാലത്തും നിന്നത് വിശ്വാസികള്‍ക്കൊപ്പമാണ്. ക്ഷേത്രത്തില്‍ പോകുന്നവര്‍ അവിടുത്തെ പ്രതിഷ്ഠയും ആചാരങ്ങളും വിശ്വസിക്കുന്നവരാണ്. ശബരിമല വിഷയം വളരെ സെന്‍സിറ്റീവാണ്. എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് സമവായമുണ്ടാക്കുകയായിരുന്നു വേണ്ടത്. അതിനുള്ള സകല സാധ്യതകളും ഇപ്പോള്‍ അടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുന്നിപള്ളിയില്‍ സ്ത്രീകളെ കയറ്റുന്ന വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ അഭിപ്രായപ്രകടനം നടത്തേണ്ട ആവശ്യമില്ലെന്നും അതെല്ലാം വിശ്വാസികളുടെ വിഷയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മോദിയും പിണറായും സമാനചിന്താഗതികളുമായാണ് മുന്നോട്ടുപോകുന്നത്. ഇരുവരും തമ്മില്‍ അവിശുദ്ധമായ ബന്ധവുമുണ്ട്. മോദി റാഫേല്‍ ഇടപാടില്‍ 41000 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. ഡസോള്‍ട്ട് കമ്പനി പറയുന്നത് പ്രകാരം മോദി പറഞ്ഞിട്ടാണ് കരാര്‍ റിലയന്‍സിന് നല്‍കിയതെന്നാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സുപ്രീംകോടതി നോട്ടീസ് കേന്ദ്രത്തിന് അയച്ചിരിക്കുകയാണ്. 3322 കോടി രൂപ വാര്‍ഷികലാഭമുണ്ടാക്കിയ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച് എ എല്‍) എന്ന സര്‍ക്കാര്‍  ഉടമസ്ഥതയിലുള്ള കമ്പനി ഇന്ത്യയിലുള്ളപ്പോഴാണ് കരാര്‍ റിലയന്‍സിന് മറിച്ചുകൊടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത് സ്ഥാപിച്ച എച്ച് എ എല്‍ കമ്പനിയെ ഇഞ്ചിഞ്ചാതി ഇല്ലാതാക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലേക്ക് വരികയാണെങ്കില്‍ ബ്രൂവറി ഡിസ്റ്റലറി സംബന്ധിച്ച കേസില്‍ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഒരുപോലെ പ്രതിക്കൂട്ടിലായി നില്‍ക്കുകയാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭത്തിന് ഇനിയും നേതൃത്വം നല്‍കും. ബ്രൂവറി മഞ്ഞുമലയുടെ ഒരു കഷ്ണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരുു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എം ഐ ഷാനവാസ്, കൊടിക്കുില്‍ സുരേഷ്, എ ഐ സി സി അംഗങ്ങളായ പി കെ ജയലക്ഷ്മി, കെ സി റോസക്കു'ിടീച്ചര്‍, കെ പി സി സി സെക്ര'റിമാരായ കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, സക്കീര്‍ ഹുസൈന്‍, കെ പി സിസി എക്‌സിക്യു'ീവ് അംഗങ്ങളായ എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, പി വി ബാലചന്ദ്രന്‍, പി പി ആലി, കെ വി പോക്കര്‍ഹാജി, വി എ മജീദ്, അഡ്വ. എന്‍ കെ വര്‍ഗീസ്, പ്രൊഫ. കെ പി തോമസ്, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, എ. പ്രഭാകരന്‍ മാസ്റ്റര്‍, എം എ ജോസഫ്, ഒ.വി അപ്പച്ചന്‍, മംഗ്ഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എം.ജി ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, ഡി.പി രാജശേഖരന്‍, പി.എം സുധാകരന്‍, എന്‍.സി കൃഷ്ണകുമാര്‍, എം.എം രമേശ്  മാസ്റ്റര്‍, എടയ്ക്കല്‍ മോഹനന്‍, ഒ.ആര്‍ രഘു, പി. ശോഭനകുമാരി, ആര്‍.പി ശിവദാസ്, എക്കണ്ടി മൊയ്തൂ'ി, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ഉലഹാന്‍ നീറന്താനം, പി.ടി സജി, പി.കെ കുഞ്ഞുമൊയ്തീന്‍, നജീബ് കരണി, പോള്‍സ കൂവയ്ക്കല്‍, കമ്മന മോഹനന്‍, പി.വി ജോര്‍ജ്ജ്, മോയിന്‍ കടവന്‍, കെ.ഇ വിനയന്‍, ചിമ്മ ജോസ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സീസ്, രമേശന്‍ കെ.എന്‍, ടി.ജെ ജോസഫ്, കെ.ജെ പൈലി, ബേബി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *