May 14, 2024

സര്‍ഫാസി നിയമപ്രകാരം കര്‍ഷകദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരെ സമരം നടത്തുമെന്ന് കെ. പി .സി .സി പ്രസിഡന്റ്

0
03 2
മീനങ്ങാടി: സര്‍ഫാസി  നിയമപ്രകാരം കര്‍ഷകദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മീനങ്ങാടിയില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ഈ അവസ്ഥ കണ്ട് കോണ്‍ഗ്രസിന് നോക്കിനില്‍ക്കാനാവില്ല. വയനാട്ടിലെ പ്രളയം മനുഷ്യനിര്‍മ്മിതമാണ്. ബാണാസുര സാഗര്‍ അണക്കെട്ട് മുന്നറിയിപ്പിലാതെ തുറന്നത് കൊണ്ടാണ് ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായത്. ജില്ലാകലക്ടര്‍ പോലും ഇക്കാര്യമറിഞ്ഞില്ലെന്നതാണ് വസ്തുത. 


     കൃഷി നശിക്കുകയും വ്യാപകമായി വിളനാശം സംഭവിക്കുകയും ചെയ്തു. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വയനാട്ടില്‍ മാത്രമായി 1500 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ നഷ്ടപരിഹാരം പോലും ഇനിയും നിരവധി പേര്‍ക്ക് നല്‍കാനുണ്ട്. 

     തോട്ടം മേഖലയിലും അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോര്‍പറേറ്റുകളുടെ 12 ലക്ഷം കോടി രൂപ എഴുതിത്തള്ളിയ കേന്ദ്രസര്‍ക്കാരാണെങ്കില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വയനാട് മെഡിക്കല്‍ കോളജ്, ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് എന്നിവ നിശ്ചലാവസ്ഥയിലാണ്. നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിച്ചിരിക്കുന്നു. മെട്രോമാനായ ഇ ശ്രീധരന്‍ നടത്തിയ പഠനങ്ങളെ വരെ അവഗണിച്ചാണ് ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. യാഥാര്‍ത്ഥ്യമാകാന്‍ ഏറെ പ്രയാസമുള്ള തലശ്ശേരി-മൈസൂര്‍ റെയില്‍പാതയുടെ പേരിലാണ് ഈ പദ്ധതി അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 20 ലോക്‌സഭാമണ്ഡലങ്ങളും നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. സി പി എമ്മും ബി ജെ പിയും തമ്മില്‍ വോട്ടുകച്ചവടം നടത്തുകയാണെന്നും അതിന്റെ തുടക്കമാണ് ബത്തേരി മന്തംകൊല്ലിയിലെ ഉപതിരഞ്ഞെടുപ്പിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. 
          കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എം ഐ ഷാനവാസ്, കൊടിക്കുില്‍ സുരേഷ്, എ ഐ സി സി അംഗങ്ങളായ പി .കെ ജയലക്ഷ്മി, കെ. സി റോസക്കുട്ടിടീച്ചര്‍, കെ പി സി സി സെക്രട്ടറിമാരായ കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, സക്കീര്‍ ഹുസൈന്‍, കെ പി സിസി എക്‌സിക്യുട്ടീവ് അംഗങ്ങളായ എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, പി വി ബാലചന്ദ്രന്‍, പി പി ആലി, കെ വി പോക്കര്‍ഹാജി, വി എ മജീദ്, അഡ്വ. എന്‍ കെ വര്‍ഗീസ്, പ്രൊഫ. കെ പി തോമസ്, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, എ. പ്രഭാകരന്‍ മാസ്റ്റര്‍, എം എ ജോസഫ്, ഒ.വി അപ്പച്ചന്‍, മംഗ്ഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എം.ജി ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, ഡി.പി രാജശേഖരന്‍, പി.എം സുധാകരന്‍, എന്‍.സി കൃഷ്ണകുമാര്‍, എം.എം രമേശ്  മാസ്റ്റര്‍, എടയ്ക്കല്‍ മോഹനന്‍, ഒ.ആര്‍ രഘു, പി. ശോഭനകുമാരി, ആര്‍.പി ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, , എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ഉലഹാന്‍ നീറന്താനം, പി.ടി സജി, പി.കെ കുഞ്ഞുമൊയ്തീന്‍, നജീബ് കരണി, പോള്‍സ കൂവയ്ക്കല്‍, കമ്മന മോഹനന്‍, പി.വി ജോര്‍ജ്ജ്, മോയിന്‍ കടവന്‍, കെ.ഇ വിനയന്‍, ചിമ്മ ജോസ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സീസ്, രമേശന്‍ കെ.എന്‍, ടി.ജെ ജോസഫ്, കെ.ജെ പൈലി, ബേബി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *