April 29, 2024

മാനന്തവാടിക്ക് വരിക.: രുചിയൂറും പന്നി വിഭവങ്ങൾ കഴിച്ച് മടങ്ങാം.

0
Img 20181012 Wa0131
മാനന്തവാടി: രുചിയൂറും ഭക്ഷ്യ വിഭവങ്ങൾ കഴിക്കാൻ ഇനി രണ്ട് ദിവസം മാനന്തവാടിക്ക് വരിക.  

കൂര്‍ഗ് പോര്‍ക്ക് മസാല, പാലാ അച്ചായന്‍സ് പോര്‍ക്ക്, ഗോവന്‍ പോര്‍ക്ക് വിന്താലു, തൃശൂര്‍ കൂര്‍ക്ക-പോര്‍ക്ക് കറി. ഒപ്പം കപ്പപ്പുഴുക്കും ചുക്ക് കാപ്പിയും. കപ്പവേണ്ടെങ്കില്‍ ചപ്പാത്തിയാവാം. മാനന്തവടി ഡബ്ല്യു.എസ്.എസ്.എസ്. ഓഫീസ് അങ്കണത്തില്‍ നടക്കുന്ന പന്നി-മുട്ട പ്രദര്‍ശന മേളയിലെ പോര്‍ക്ക് കോര്‍ണറിലെ വിഭവങ്ങളാണിത്. പ്രദര്‍ശനം കാണാനെത്തുവര്‍ പന്നി വിഭവങ്ങള്‍ രുചിക്കാതെ പോകില്ല. സൗജന്യമായി   പ്രദർശന   നഗരിയിലേക്ക് പ്രവേശിക്കുമ്പോഴേ കൊതിയൂറുന്ന മണം മൂക്കിലെത്തും.



     മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന മേളയില്‍ വയനാട് സ്വയിന്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയാണ്(ഡബ്ല്യുഎസ്ഡബ്ല്യുഎസ്) ഭക്ഷ്യമേള ഒരുക്കിയിട്ടുള്ളത്. വകുപ്പിലെ ജീവനക്കാര്‍ തന്നെയാണ് പാചകക്കാര്‍. മീനങ്ങാടി മൊബൈല്‍ യൂണിറ്റിലെ എസ് ശ്രീകുമാറാണ് മുഖ്യപാചകക്കാരന്‍. മൃഗസംരക്ഷണ വകുപ്പിലെ 
മറ്റ് 15 ജീവനക്കാരും സഹായിക്കുന്നു. വില്‍പ്പനയും വിതരണവും സൊസൈറ്റി പ്രവര്‍ത്തകരാണ്. ഏത് വിഭവത്തിനും 60 രൂപയാണ് വില. യഥാര്‍ത്ഥ   വില ഇതിനേക്കാള്‍ കൂടുമെങ്കിലും പന്നി മാംസത്തിന്റെ രുചിയും പന്നിക്കൃഷിയുടെ സാധ്യതയും ആളുകളിലെത്തിക്കുന്നതിനാണ് കുറഞ്ഞ വിലയില്‍ വില്‍പ്പന നടത്തുന്നത്. 
കൂര്‍ഗ് പോര്‍ക്ക് മസാലക്കും പാലാ അച്ചായന്‍സ് പോര്‍ക്കിനുമാണ് ആവശ്യക്കാര്‍ ഏറെ. കുടംപുളിയുടെ സത്തും കൂര്‍ഗ് മസാലയും ചേര്‍ത്താണ് കൂര്‍ഗ് പോര്‍ക്ക് തയ്യാറാക്കുന്നത്. 
      പാല അച്ചയാന്‍സ് ഫ്രൈയും രുചികരമാണ്. തൃശൂര്‍ക്കാരുടെ പ്രത്യേക വിഭമാണ് കൂര്‍ക്ക ഇട്ടുള്ള പന്നിയിറച്ചിക്കറി. ഇതിനും ആവശ്യക്കാരുണ്ട്. ഗ്രേവിയോട് കൂടിയതാണ് ഗോവന്‍ പോര്‍ക്ക് വിന്താലു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പോര്‍ക്ക് കോര്‍ണര്‍ തുറന്നത്. വിദ്യാര്‍ഥികളടക്കമുള്ളവരാണ് വിഭവങ്ങള്‍ രുചിക്കാനെത്തുന്നത്. ശനിയാഴ്ചയും  ഞായറാഴ്ചയും  ഫുഡ്  കോര്‍ണര്‍ പ്രവര്‍ത്തിക്കും. ഓരോ ദിവസം പുതിയ അഞ്ച് ഇനങ്ങൾ വീതം മൂന്ന് ദിവസം കൊണ്ട്  പതിനഞ്ച് വിഭവങ്ങളാണ് പരിചയപ്പെടുത്തുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *