April 29, 2024

ജില്ലാ സ്‌കൂള്‍ കായികമേള; ജി എച്ച് എസ് എസ് കാട്ടിക്കുളം കിരീടത്തിലേക്ക്: ഉപജില്ലാതലത്തില്‍ മാനന്തവാടി

0
Photo 6
ആനപ്പാറ: ആനപ്പാറ ജി എച്ച് എസ് എസില്‍ നടക്കുന്ന വയനാട്  റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍  കാട്ടിക്കുളം ജി എച്ച് എസ് എസ് മുന്നില്‍. 125 പോയിന്റ് നേടിയാണ് കാട്ടിക്കുളം സ്‌കൂള്‍ മുന്നിട്ടുനില്‍ക്കുന്നത്. 17 ഒന്നാംസ്ഥാനവും, 12 രണ്ടാംസ്ഥാനവും, നാല് മൂന്നാംസ്ഥാനവും കാട്ടിക്കുളം സ്‌കൂള്‍ നേടി. 89 പോയിന്റുള്ള മീനങ്ങാടി ജി എച്ച് എസ് എസാണ് രണ്ടാം സ്ഥാനത്തുള്ളത്. 11 ഒന്നാം സ്ഥാനവും, പത്ത് രണ്ടാംസ്ഥാനവും, നാല് മൂന്നാംസ്ഥാനവുമാണ് മീനങ്ങാടി സ്വന്തമാക്കിയത്. 41 പോയിന്റ്  നേടിയ ജി എച്ച് എസ് എസ് കാക്കവയലാണ് മൂന്നാംസ്ഥാനത്തുള്ളത്. അഞ്ച് ഒന്നാംസ്ഥാനവും നാല് വീതം രണ്ടും മൂന്നും സ്ഥാനങ്ങളുമാണ് കാക്കവയല്‍ നേടിയത്. 20 പോയിന്റ് നേടിയ ആതിഥേയരായ ജി എച്ച് എസ് എസ് ആനപ്പാറ നാലാംസ്ഥാനവും, 14 പോയിന്റ് നേടിയ ഫാ. ജി കെ എം എച്ച് എസ് കണിയാരം, 13 പോയിന്റുകള്‍ വീതം നേടി എടത്തന ജി ടി എച്ച് എസ് എസ്, കണിയാമ്പറ്റ ജി എച്ച് എസ് എസ്, വിജയ എച്ച് എസ് എസ് പുല്‍പ്പള്ളി എന്നീ സ്‌കൂളുകളാണ് ആറാം സ്ഥാനത്തുള്ളത്. സബ്ജില്ലാതലത്തില്‍ 218 പോയിന്റ് നേടിയ മാനന്തവാടിയാണ് മുന്നില്‍. 211 പോയിന്റ് നേടിയ സുല്‍ത്താന്‍ബത്തേരി രണ്ടാംസ്ഥാനത്തും, 51 പോയിന്റ് നേടിയ വൈത്തിരി ഉപജില്ല മൂന്നാംസ്ഥാനത്തുമാണ്. മാനന്തവാടി, ബത്തേരി, വൈത്തിരി ഉപജില്ലകളില്‍ നിന്നായി അറുന്നൂറോളം മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. പ്രളയദുരിതത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആര്‍ഭാടങ്ങള്‍  ഒഴിവാക്കിയാണ് ഇത്തവണ മേള നടത്തുന്നത്. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാവില്ല. ഉദ്ഘാടനത്തിന് പകരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പ്രഭാകരന്‍ പതാക ഉയര്‍ത്തി. മേള ഇന്ന് സമാപിക്കും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *