May 7, 2024

മലയാള തിളക്കം:മലയാള ഭാഷാ പ്രത്യേക പരിശീലനം നാളെ മേപ്പാടിയിൽ തുടങ്ങും.

0
Img 20181023 Wa0174
കൽപ്പറ്റ: 

മലയാള ഭാഷയിൽ പിന്നോക്കമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അവരെ മലയാള ഭാഷയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയും ചേർന്ന് നടപ്പാക്കുന്ന മലയാള തിളക്കം പരിപാടി  നാളെ  ആരംഭിക്കും .ഒക്ടോബർ 24 മുതൽ 31- വരെ മേപ്പാടി  പഞ്ചായത്തിലെ മുഴുവൻ പൊതു വിദ്യാലയങ്ങളിലും  പ്രത്യേക ഭാഷാ പരിപോഷണ പരിശീലന പരിപാടി നടക്കും.

അടിസ്ഥാന ഭാഷാശൈലിയിൽ പ്രയാസം നേരിടുന്ന കുട്ടികളെ പ്രീ ടെസ്റ്റിലൂടെയാണ്  തിരിച്ചറിഞ്ഞത്.  912  വിദ്യാർത്ഥികളെയാണ് ഇങ്ങനെ കണ്ടെത്തിയത്.  വായനയും എഴുത്തും മികവിലേക്ക് ഉയർത്തുന്നതിന് പഠന പ്രയാസം ഇല്ലാതാക്കും. എസ്.എസ്. എൽ.സി. റിസൽട്ടിൽ വലിയ മാറ്റം സൃഷ്ടിക്കാനും  ഇതുവഴി കഴിയും.  ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളിൽ മലയാള തിളക്കം എന്ന  പദ്ധതി വിജയം കണ്ടിരുന്നു.  20 പേരടങ്ങുന്ന  ചെറു ബാച്ചുകളിലായിട്ടാണ്  പരിശീലനം. മേപ്പാടിയിലെ പൈലറ്റ് പദ്ധതി വിലയിരുത്തി ജില്ലയിലാകെ വ്യാപിപ്പിക്കുമെന്ന് എസ്.എസ്. കെ. പ്രൊജക്ട് ഓഫീസർ  ജി.എൻ. ബാബുരാജ് പറഞ്ഞു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9.30. ന് മേപ്പാടി ഗവ: യു പി സ്കൂളിൽ നടക്കുമെന്ന് 
 മേപ്പാടി ഗ്രാമപഞ്ചായത്ത് കെ.കെ.സഹദ്  പറഞ്ഞു. വാർത്താ സമ്മേളനത്തിൽ   എസ്.എസ്. കെ. ജില്ലാ പ്രൊജക്ട് ഓഫീസർ ജി.എൻ. ബാബുരാജ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ   കെ. പ്രഭാകരൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ്   കമ്മിറ്റി ചെയർപേഴ്സൺ  സി. സീനത്ത്,   വിദ്യാഭ്യാസ വർക്കിംഗ്‌ ഗ്രൂപ്പ്  വൈസ് ചെയർമാൻ പി.കെ. മുഹമ്മദ് ബഷീർ,  എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *