May 17, 2024

സുപ്രീം കോടതി വിധി ഹിന്ദു സമൂഹത്തിന് താങ്ങാവുന്നതിനും അപ്പുറമാണെന്ന് ബ്രഹ്മചാരി വേദ ചൈതന്യ

0
Img 20181112 Wa0000
ബത്തേരി: സുപ്രീം കോടതി വിധി ഹിന്ദു സമൂഹത്തിന് താങ്ങാവുന്നതിനും അപ്പുറമാണെന്ന്    മീനങ്ങാടി നരനാരായണ അദൈ്വതാശ്രമം മഠാധിപതി  ബ്രഹ്മചാരിവേദ ചൈതന്യ.  ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ സമ്മേളനം ബത്തേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്‌ദേഹം.തകര്‍ക്കാന്‍ കഴിയാത്ത സംസ്‌ക്കാരവും വിശ്വാസവും, ജീവിതവുമാണ് ഹിന്ദു സമൂഹത്തിന്റേത്.ശബരിമല ആചാരങ്ങളെ തുരങ്കം വെക്കുന്നത് മതപരിവര്‍ത്തന ലോബികളെന്നും, മതബോധം കൂടുതലുള്ള പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമില്ലെന്നും ഹിന്ദു സമൂഹത്തിന്റെ സാമുദായിക സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളെ ഇവര്‍ഭയപ്പെടുന്നതായും അദ്‌ദേഹം പറഞ്ഞു.ശബരിമല കര്‍മ്മസമിതി ജില്ലാ അധ്യക്ഷന്‍ ഇ പി മോഹന്‍ദാസ്‌ അധ്യക്ഷത വഹിച്ചു. 
ശബരിമലയില്‍ യുക്തിവാദികളും ആക്ടിവിസ്റ്റുകളുമായ യുവതികളെ സിപിഎമ്മിന്റെ നേതൃത്വത്തില്‍  സന്നിധാനത്തെത്തിക്കാനാണ് ശ്രമം നടത്തുന്നത്.  ആചാര ലംഘനം നടത്തി ടൂറിസ്റ്റ്‌കേന്ദ്രമാക്കാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് അവിശ്വാസികളായ പലരെയും ശബരിമലയില്‍ എത്തിക്കുന്നത്. ശബരിമലയില്‍ വൈദ്യുതി ഇല്ലാതാക്കിയും വെള്ളം നല്‍കാതെയും ശൗചാലയങ്ങള്‍ പൂട്ടിയിട്ടും പിണറായി അയ്യപ്പ ഭക്തരെ വെല്ലുവിളിച്ചു. ഇത്തരത്തില്‍ പിണറായി സര്‍ക്കാര്‍ ഗൂഢനീക്കത്തിലൂടെ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം തുടരുകയാണ്. അയ്യപ്പഭക്തരെ അവഹേളിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്നും ശബരിമല കര്‍മ്മസമിതി നേതാക്കള്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി  ആര്‍.വി. ബാബുമുഖ്യ പ്രഭാഷണം നടത്തി. അമൃതാനന്ദമയീമഠം വയനാട് മഠാധിപതി അക്ഷയാമൃത ചൈതന്യ,അനുഗ്രഹ പ്രഭാഷകനായിരുന്നു. ശബരിമല സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ കെ.ജി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.കെ.ജി ഗോപാലപിള്ള, പള്ളിയറ രാമന്‍, പി.സി.ജയരാജന്‍, ഉണ്ണികൃഷ്ണന്‍, ബാബു കട്ടയാട്, വേലായുധന്‍, നൂഞ്ഞ്ജന്‍, ബിന്ദു കാക്കത്തോട്, കൃഷ്ണന്‍കുട്ടി പള്ളികുന്ന്., ബാലന്‍ പൂതാടി, കാര്‍ വര്‍ണന്‍, മണ്ണാട്ട് കേശവന്‍ നമ്പൂതിരി ,സി.പി.വിജയന്‍, മുരളീധരന്‍, സജിത്ത് കുമാര്‍, മണിശങ്കര്‍, ഓമന രവീന്ദ്രന്‍, പി.പി ശശി,ജഗന്നാഥ വര്‍മ്മ എന്നിവര്‍ ആശംസയര്‍പ്പിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *