April 29, 2024

ജീവകാരുണ്യത്തിന്റെ ഉത്തമ മാതൃക സൃഷ്ടിച്ച് അറക്കൽ കുടുംബത്തിന്റെ സമൂഹ വിവാഹം.

0
Img 20190303 Wa0010
മാനന്തവാടി: : അറയ്ക്കൽ കുടുംബത്തിന്റെ കൈതാങ്ങിൽ മംഗല്ല്യ സംഭാഗ്യമണിഞ്ഞ് ഏഴ് യുവതി -യുവാക്കൾ. മത-പുരോഹിതരുടെ സാനിധ്യത്തിൽ മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലെ പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു വിവാഹസംഗമം.പ്രവാസി മലയാളി വ്യവസായി അറയ്ക്കൽ ജോയി മാതാവ് ത്രേസ്യാമ്മ ഉലഹന്നന്റെ സ്മരണാർത്ഥമാണ് ഇത്തരമൊരു സമൂഹ വിവാഹം നടത്തിയത്.വയനാട് 
ജില്ലയിൽ ആദ്യമായായിരിക്കാം പ്രവാസി മലയാളി കുടുംബം ഏഴ് യുവതി -യുവാക്കളുടെ മംഗല്ല്യ സൗഭാഗ്യത്തിന് കളമൊരുക്കിയത് .നിറഞ്ഞ സദസ്സിൽ  രാവിലെ 9.30 ടെ ഹിന്ദു ആചാരപ്രകാരം കതിർമണ്ഡപത്തിൽ രണ്ട് – യുവതി യുവാക്കൾ മംഗല്ല്യ വരണം ചാർത്തി. ജോയി അറയ്ക്കലും സഹോദരൻ ജോണിയും ഇവരുടെ സഹേദരികളും കുടുംബാംഗങ്ങളും ചേർന്ന് താലിചാർത്തൽ ചടങ്ങിന്  മംഗല്ല്യവതികൾക്ക് പൂമാലയും ബൊക്കയും നൽകി ദമ്പതികളെ അനുഗ്രഹിച്ചു.തുടർന്ന് ദമ്പതികൾ ജോയിയുടെയും കുടുംബത്തിന്റെയും കാൽതൊട്ട് വന്ദിക്കുകയും ചെയ്തു.തുടർന്ന് സൈൻ ഡയറക്ടർ റഷീദ്‌ ഗസ്സാലി കൂളിവയലിന്റ നേതൃത്വത്തിൽ നാല് മുസ്ലിം ദമ്പതികളുടെ നിക്കാഹും നടന്നു. ഇതേ  വേദിയിൽ ഒരു ക്രിസ്ത്യൻ ദമ്പതികളുടെ വിവാഹവും  നടന്നു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉദാത്തമാതൃകയായ കൊയിലേരി ഉദയ വായനശാല നടത്തുന്ന ഉദയ ഫുട്ബോളിനോടനുബദ്ധിച്ചാണ് ജീവകാരുണ്യ- വിദ്യഭ്യാസ- പാർപ്പിട മേഖലകളിൽ സേവന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി വരുന്ന അറയ്ക്കൽ കുടുംബം ഇത്തരമൊരു സമൂഹ വിവാഹം സംഘടിപ്പിച്ചത്. ജില്ലാ സ്പെഷൽ ജഡ്ജി പി.സെയ്തലവി, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ വി.ആർ.പ്രവീജ്, മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ കെ.സി.റോസക്കുട്ടി ടീച്ചർ ,മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം     തുടങ്ങി പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിലായിരുന്നു സമൂഹ വിവാഹം നടന്നത് .ദമ്പതികളുടെ കുടുംബാംഗങ്ങളടക്കം സമൂഹത്തിലെ നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
 പങ്കെടുത്തവർക്കെല്ലാം  സ്നേഹവിരുന്നും ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *